പൃഥ്വിരാജ് തമിഴില്‍ പത്മപ്രിയക്കൊപ്പം
പൃഥ്വിരാജ് തമിഴില്‍ പത്മപ്രിയക്കൊപ്പം
മലയാളത്തിലേതു പോലെ തമിഴിലും പൃഥ്വിരാജിന് നല്ല രാശിയാണ്. വലിയ ഹിറ്റുകളില്ലെങ്കിലും മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുള്ള പൃഥ്വിരാജിന് സമാനമായ ഭാഗ്യമാണ് തമിഴിലും ലഭിക്കുന്നത്. ആദ്യചിത്രത്തോടെ തന്നെ തമിഴില്‍ ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജ് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്റെ നാലാമത്തെ തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്.
ശത്തം പോടെതേ (ശബ്ദമുണ്ടാക്കരുത്) എന്നാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പത്മപ്രിയയാണ് ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായിക. മലയാളത്തിലേതു പോലെ തമിഴിലും പത്മപ്രിയക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
വസന്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥകള്‍ പറയുന്ന സിനിമകള്‍ ഒരുക്കുന്നതില്‍ മിടുക്ക് പ്രകടിപ്പിച്ചുള്ള വസന്തിന്റെ പുതിയ ചിത്രം ഒരു ത്രില്ലറാണ്.
തമിഴിലെ ആദ്യചിത്രമായ കനാ കണ്ടേനിനു ശേഷം പാരിജാതം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ഈ ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്തും. ജ്യോതിക നായികയാവുന്ന മൊഴി എന്ന ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications