ലൈംഗിക തൊഴിലാളിയായി രംഭ
ലൈംഗിക തൊഴിലാളിയായി രംഭ
തമിഴിലെ ഒന്നാം നിര താരമായിരുന്ന രംഭയ്ക്ക് ഇപ്പോള്‍ അവസരങ്ങള്‍ കുറവാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഈ നടി തിരിച്ചുവരവിനുള്ള ശ്രമമെന്ന നിലയില്‍ ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ്. തന്റെ പുതിയ തമിഴ് ചിത്രത്തില്‍ രംഭ ലൈംഗിക തൊഴിലാളിയായാണ് പ്രത്യക്ഷപ്പെടുന്നത്.
ഇക്ബാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് രംഭ അവതരിപ്പിക്കുന്നത്. മുംബൈയിലെ ചുവന്ന തെരുവില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുന്നത്.
മനീഷ കൊയ്രാള, കരീന കപൂര്‍ തുടങ്ങിയ നടിമാര്‍ ഹിന്ദിയില്‍ ചെയ്ത വേഷങ്ങളാണ് ഒരു പരീക്ഷണം നടത്താന്‍ രംഭയ്ക്ക് പ്രചോദനമായത്. മാര്‍ക്കറ്റ് എന്ന ചിത്രത്തില്‍ മനീഷ കൊയ്രാള ലൈംഗിക തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്.
ചമേലി എന്ന ചിത്രത്തില്‍ കരീന കപൂര്‍ ലൈംഗിക തൊഴിലാളിയായാണ് അഭിനയിച്ചത്. ടൈറ്റില്‍ ക്യാരക്ടറിലാണ് കരീന ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കരീനയുടെ ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ബോളിവുഡില്‍ ചമേലി ശ്രദ്ധിക്കപ്പെട്ടതു പോലെ താന്‍ ലൈംഗിക തൊഴിലാളിയായി അഭിനയിക്കുന്ന ചിത്രവും തന്റെ കഥാപാത്രവും തമിഴില്‍ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രംഭ.


Click it and Unblock the Notifications