»   » കമലിന്റെ ചിത്രം തീര്‍ത്ത് ശാലിനി അരങ്ങൊഴിഞ്ഞു

കമലിന്റെ ചിത്രം തീര്‍ത്ത് ശാലിനി അരങ്ങൊഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

കമലിന്റെ ചിത്രം തീര്‍ത്ത് ശാലിനി അരങ്ങൊഴിഞ്ഞു

മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മ അഭിനയരംഗത്തു നിന്ന് ഔദ്യോഗികമായി വിടവാങ്ങി. കമലിന്റെ പിരിയാത വരം വേണ്ടും എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് ശാലിനി അരങ്ങൊഴിയുന്നത്.

തമിഴ് സൂപ്പര്‍ സ്റാര്‍ അജിത്തുമായുളള വിവാഹത്തിനു ശേഷം പുതിയ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ശാലിനി വ്യക്തമാക്കിയിരുന്നെങ്കിലും വിവാഹസമയത്ത് കമലിന്റെ ചിത്രം പാതിവഴിയില്‍ കിടക്കുകയായിരുന്നു. ശാലിനി അഭിനയിക്കാത്തതു കാരണം ചിത്രം വൈകി. പിന്നീട് വിജയകാന്ത് അജിത്തിനെ കണ്ട് ഈ ചിത്രം പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ ശാലിനിയോട് അഭ്യര്‍ത്ഥിക്കണമെന്ന് പറഞ്ഞശേഷമാണ് കമലിന് ശ്വാസം നേരെ വീണത്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ നിറത്തിന്റെ തമിഴ് പതിപ്പാണ് പിരിയാത വരം വേണ്ടും. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് പ്രശാന്താണ്. സിദ്ദിഖിന്റെ ഫ്രണ്ട്സ് തമിഴില്‍ വന്‍വിജയമായതിനെത്തുടര്‍ന്ന് തന്റെ ചിത്രവും വന്‍വിജയമാകുമെന്ന വിശ്വാസത്തിലാണ് കമല്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X