ഗോപിക തമിഴ് ചിത്രത്തില്‍ നായിക
ഗോപിക തമിഴ് ചിത്രത്തില്‍ നായിക
ആദ്യ ചിത്രം പരാജയപ്പെട്ടതോടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഗോപിക തമിഴിലേക്ക്. നടനും സംവിധായകനുമായ ചേരന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഗോപിക തമിഴില്‍ ഭാഗ്യപരീക്ഷണം നടത്തുന്നത്.
ചേരന്റെ പുതിയ ചിത്രമായ ഓട്ടോഗ്രാഫിലെ മൂന്ന് നായികമാരിലൊരാളാണ് ഗോപിക. ആലപ്പുഴയില്‍ ഓട്ടോഗ്രാഫിന്റെ കുറച്ചുഭാഗം ചിത്രീകരിച്ചു.
തുളസീദാസ് സംവിധാനം ചെയ്ത പ്രണയമണിത്തൂവല്‍ ആണ് ഗോപികയുടെ ആദ്യചിത്രം. ചിത്രം പരാജയപ്പെട്ടതോടെ ഗോപികയ്ക്ക് മലയാളത്തില്‍ കാര്യമായ അവസരങ്ങളില്ലാതായി. ചേരന്റെ ചിത്രത്തില്‍ നായികയാവാന്‍ അവസരം ലഭിച്ചതോടെ തമിഴ് തന്നെ കൈവെടിയില്ലെന്ന പ്രതീക്ഷയിലാണ് ഗോപിക.
അഭിനയരംഗത്തും സംവിധാനരംഗത്തും ഒരു പോലെ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള ചേരന്‍ ഒരുക്കിയ ഭാരതികണ്ണമ്മ, വെറ്റികൊടികെട്ട്, പാണ്ഡവര്‍ഭൂമി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഓട്ടോഗ്രാഫിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചേരന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications