സുനിലിന്റെ ആദ്യതമിഴ് ചിത്രം ഹിറ്റ്
സുനിലിന്റെ ആദ്യതമിഴ് ചിത്രം ഹിറ്റ്
തമിഴിലെ സുനിലിന്റെയും ഭാവനയുടെയും ആദ്യചിത്രം ഹിറ്റായി. ചിത്തിരം പേശുതടി എന്ന ചിത്രത്തിന്റെ വിജയം ഇരുവര്‍ക്കും തമിഴില്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്.
ചിത്രം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് റിലീസ് ചെയ്തപ്പോള്‍ ബോക്സോഫീസില്‍ നല്ല പ്രതികരണമല്ല ലഭിച്ചിരുന്നത്. മിക്ക തിയേറ്ററുകളില്‍ നിന്നും ചിത്രം താമസിയാതെ പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയതോടെ ചിത്രം തമിഴ്നാട്ടിലെ മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും വീണ്ടും റിലീസ് ചെയ്തു. ആദ്യമായാണ് തമിഴ്നാട്ടില്‍ ഒരു ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ സുനിലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗുണ്ടയായാണ് സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്തിരം പേശുതടിയുടെ വിജയത്തോടെ ഒട്ടേറെ അവസരങ്ങള്‍ സുനിലിനെ തേടിയെത്തുന്നുണ്ട്. ഭാവനയെയും ഈ ചിത്രം തമിഴില്‍ ശ്രദ്ധേയയാക്കിയിട്ടുണ്ട്.


Click it and Unblock the Notifications