മാധവന്‍ ഇനി മീരക്കൊപ്പമില്ല

By Staff

മാധവന്‍ ഇനി മീരക്കൊപ്പമില്ല

തമിഴില്‍ ഒരു കോടി രൂപയാണ് മാധവന്‍ പ്രതിഫലം ചാാേദിക്കുന്നത്. ഒപ്പം അഭിനയിക്കാന്‍ ഒട്ടേറെ വ്യവസ്ഥകളും മാധവന്‍ മുന്നോട്ടുവയ്ക്കുന്നു. അതിലൊന്നാണ് മലയാളത്തില്‍ നിന്നെത്തി തമിഴിലെ മുന്‍നിര നടിയായി മാറിയ മീരാ ജാസ്മിനൊപ്പം അഭിനയിക്കില്ലെന്ന നിബന്ധന.

റണ്‍, ആയുധഎഴുത്ത് എന്നീ സിനിമകളില്‍ തന്റെ നായികയായിരുന്ന മീരാ ജാസ്മിനൊപ്പം ഇനി ഒരു സിനിമയിലും അഭിനയിക്കില്ലെന്നാണ് മാധവന്‍ പറയുന്നത്. ഈയിടെ മാധവന്റെ ഒരു ചിത്രത്തില്‍ മീരയെ നായികയായി നിശ്ചയിച്ചെങ്കിലും അദ്ദേഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മീരക്ക് അവസരം നഷ്ടമായി. പകരം പുതുമുഖത്തെ നായികയായി നിശ്ചയിക്കുകയും ചെയ്തു.

മീരയുടെ ആദ്യതമിഴ് ചിത്രമായ റണ്ണില്‍ മാധവനായിരുന്നു നായകന്‍. ആ ചിത്രം വന്‍വിജയമായതോടെയാണ് മീരക്ക് തമിഴില്‍ തിരക്കേറിയത്. അതിനു ശേഷം മീരയും മാധവനും ഒന്നിച്ചഭിനയിച്ചത് മണിരത്നത്തിന്റെ ആയുധഎഴുത്തിലാണ്. ആയുധഎഴുത്തില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ ഇമേജ് തകര്‍ന്നിരുന്നുവെന്നും അതിനാലാണ് ചിത്രം വന്‍ പരാജയമായിപ്പോയതെന്നും മാധവന്‍ പറയുന്നു.

പ്രണയക്കുരുക്കിലും വിവാദത്തിലും പെടുന്ന മറ്റു നടികളോടൊപ്പവും താനിനി അഭിനയിക്കില്ലെന്നാണ് മാധവന്‍ പറയുന്നത്. ഇത്തരം വിവാദങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമെന്നാണ് മാധവന്റെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X