ജയറാം ശരത്കുമാറിനൊപ്പം തമിഴില്‍
ജയറാം ശരത്കുമാറിനൊപ്പം തമിഴില്‍
പാറൈ എന്ന ചിത്രത്തിലൂടെ ജയറാം വീണ്ടും തമിഴിലെത്തുന്നു. കെ. എസ്. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ മലയാള നടനാണ് ജയറാം. കമലഹാസന്‍ നായകനായ തെന്നാലിയിലെ ജയറാമിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലഹാസന്റെ പഞ്ചതന്ത്രം എന്ന ചിത്രത്തിലും ഒരു പ്രധാനവേഷം ചെയ്തിട്ടുള്ള ജയറാം നൈന എന്ന ചിത്രത്തിന് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പാറൈ. നൈനയില്‍ ഇരട്ടവേഷമാണ് ജയറാം ചെയ്തിരുന്നത്.
പാറൈയില്‍ ശരത്കുമാറും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ശരത്കുമാറും ജയറാമും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. രമ്യാകൃഷ്ണനും മീനയും നായികമാരാവുന്നു.
ഛായാഗ്രണം ശ്രീറാം. മാസ് മൂവി മേക്കേഴ്സിന്റെ ബാനറില്‍ എസ്. എസ്. ദുരൈരാജാണ് ചിത്രം നിര്‍മിക്കുന്നത്. മെയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications