അസിന്‍ വിജയ് ചിത്രത്തില്‍ നായിക
അസിന്‍ വിജയ് ചിത്രത്തില്‍ നായിക
മലയാളത്തില്‍ രാശിയില്ലാതെ പോയ അസിന്‍ തെലുങ്കില്‍ തിളങ്ങിനില്‍ക്കുന്നതിനിടയിലാണ് തമിഴിലെത്തിയത്. തമിഴിലും സ്ഥാനമുറപ്പിച്ച അസിന്‍ മുന്‍നിര നായകരായ സൂര്യയുടെയും അജിത്തിന്റെയും ചിത്രങ്ങളില്‍ വേഷമിട്ടതിന് പിന്നാലെ ഹിറ്റുകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഹരമായി തുടരുന്ന വിജയ്യുടെ നായികയാവുന്നു.
വിജയ് നായകനാവുന്ന ശിവകാശി എന്ന ചിത്രത്തില്‍ അസിനാണ് നായിക. സംവിധായകന്‍ പേരരശ് ഒരുക്കുന്ന ചിത്രമാണിത്. തമിഴ്നാട്ടിലെ പടക്കനിര്‍മാണ കേന്ദ്രമായ ശിവകാശിയുടെ പേരില്‍ ഒരുക്കുന്ന ഈ ചിത്രം ദീപാവലിക്കു ശിവകാശി എന്ന പരസ്യവാചകത്തോടെയായിരിക്കും എത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായ ശിവകാശി നിര്‍മിക്കുന്നത് സൂര്യ മൂവീസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മാതാവായ എം. എം. രതിനമാണ്.
പേരരശ് ഒരുക്കിയ വിജയ് ചിത്രം തിരുപ്പാച്ചി സൂപ്പര്‍ഹിറ്റായിരുന്നു. തിരുപ്പാച്ചിയുടെ വിജയത്തെ തുടര്‍ന്നാണ് വിജയ് പേരരശിന് വീണ്ടും ഡേറ്റ് നല്‍കിയത്. സച്ചിന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് വിജയ് ഇപ്പോള്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം വിജയ് ശിവകാശിയില്‍ അഭിനയിച്ചുതുടങ്ങും.
സൂപ്പര്‍ഹിറ്റ് ചിത്രം മി. കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മിയിലൂടെയാണ് അസിന്‍ തമിഴില്‍ പേരെടുത്തത്. ഈ ചിത്രത്തിന് ശേഷം അജിത് നായകനായ ഗോഡ്ഫാദര്‍, സൂര്യയുടെ ഗാജിനി എന്നീ ചിത്രങ്ങളിലാണ് അസിന്‍ അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും ഏപ്രിലില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അജിത്തിന്റെയും സൂര്യയുടെയും നായികയായതിന് ശേഷമാണ് അസിന്‍ മറ്റൊരു മുന്‍നിരനായകനായ വിജയ്യോടൊപ്പം വേഷമിടുന്നത്.


Click it and Unblock the Notifications