മാനഭംഗം: മന്‍സൂര്‍ അലിഖാന് 7 വര്‍ഷം തടവ്
മാനഭംഗം: മന്‍സൂര്‍ അലിഖാന് 7 വര്‍ഷം തടവ്
ചെന്നൈ: തന്റെ വനിതാ സെക്രട്ടറിയെ മാനഭംഗപ്പെടുത്തിയ കേസില്‍ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന് സെഷന്‍സ് കോടതി ഏഴ് വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.
തന്റെ റിയല്‍ എസ്റേറ്റ് ബിസിനസ് വനിതാ സെക്രട്ടറിയായ സ്നേഹ ശര്‍മ്മയെ പഴച്ചാറില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി മാനഭംഗം ചെയ്തു. തുടര്‍ന്ന് വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ മന്‍സൂര്‍ അലിഖാന്‍ വീണ്ടും ലൈംഗികമായി ചൂഷണം ചെയ്തു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ച യുവതിയെ മന്‍സൂര്‍ അലിഖാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
സ്നേഹ ശര്‍മ്മ ഇതിനകം ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെയാണ് കുട്ടിയുടെ പിതൃത്വം സ്ഥിരീകരിച്ചത്. പിഴയായി ഈടാക്കുന്ന തുക ഈ കുട്ടിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഏഴു വര്‍ഷത്തെ തടവിനു പുറമെ വഞ്ചനക്കുറ്റത്തിന് ആറു മാസത്തെ തടവും ഉണ്ട്. പിഴ ഈടാക്കാന്‍ വീഴ്ച വരുത്തുകയാണെങ്കില്‍ ഒന്നര വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കൂടുതലായി ചുമത്തും.


Click it and Unblock the Notifications