ധനുഷിന്റെ അമ്മയായി ശോഭന
ധനുഷിന്റെ അമ്മയായി ശോഭന
പത്മശ്രീ അവാര്‍ഡ് നേടിയതിനു ശേഷം ശോഭന വീണ്ടും തമിഴില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ചത് ഗൗതം മേനോനാണ്. ഗൗതം മേനോന്റെ പുതിയ ചിത്രത്തില്‍ ശോഭന രണ്ട് നായികമാരിലൊരാളായി പ്രത്യക്ഷപ്പെടുന്നുവെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ശോഭനയെ മാറ്റി ഹിന്ദി നടി തബുവിനെ പകരം ഈ ചിത്രത്തില്‍ കൊണ്ടുവന്നുവെന്ന് താമസിയാതെ പുതിയ വാര്‍ത്തയുണ്ടായി. ഏതായാലും അടുത്തു തന്നെ പുതിയ തമിഴ് ചിത്രത്തില്‍ ശോഭന പ്രത്യക്ഷപ്പെടും. ധനുഷ് നായകനാവുന്ന മറ്റൊരു ചിത്രത്തിലാണ് ശോഭന അഭിനയിക്കുന്നത്.
ധനുഷിന്റെ അമ്മയായാണ് ശോഭന ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഗോപികയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications