കലാഭവന്‍ മണി വീണ്ടും തമിഴില്‍

By Staff

കലാഭവന്‍ മണി വീണ്ടും തമിഴില്‍

കലാഭവന്‍ മണി വീണ്ടും തമിഴില്‍ അഭിനയിക്കുന്നു. ചരണ്‍രാജ് സംവിധാനം ചെയ്യുന്ന ജെമിനി എന്ന ചിത്രത്തില്‍ വില്ലനായാണ് മണി അഭിനയിക്കുന്നത്. ഷാജി കൈലാസിന്റെ വാഞ്ചിനാഥനില്‍ മണി അവതരിപ്പിച്ച വില്ലന്‍ വേഷം ശ്രദ്ധേയമായിരുന്നു.

മലയാളത്തില്‍ നിന്ന് മുരളിയും ഈ ചിത്രത്തില്‍ അഭിയിക്കുന്നുണ്ട്. ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് മുരളിയുടേത്.

വിക്രമാണ് ചിത്രത്തിലെ നായകന്‍. കാശി യുടെ വന്‍വിജയത്തിന് ശേഷം മറ്റൊരു വ്യത്യസ്ത വേഷം അവതരിപ്പിക്കുകയാണ് വിക്രം ഈ ചിത്രത്തില്‍. മുംബൈ മോഡല്‍ കിരണ്‍ ആണ് നായിക.

അമര്‍ക്കളം, പാര്‍ത്തേന്‍ രസിത്തേന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ചരണിന്റെ ജെമിനി ഒരു വന്‍ബജറ്റ് ചിത്രമാണ്. വൈരമുത്തുവിന്റെ ഗാനങ്ങള്‍ക്ക് ഭരദ്വാജ് ആണ് സംഗീതം പകരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X