ഭാഗ്യരാജിന്റെ ചിത്രത്തില്‍ മകള്‍ നായിക
ഭാഗ്യരാജിന്റെ ചിത്രത്തില്‍ മകള്‍ നായിക
തമിഴ് സംവിധായകന്‍ ഭാഗ്യരാജ് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകള്‍ ശരണ്യയാണ് നായിക. പാരിജാതം എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്.
ഭാഗ്യരാജിന്റെയും മലയാളത്തില്‍ കുറച്ച് കാലം തിളങ്ങി നിന്നിരുന്ന പൂര്‍ണിമാ ജയറാമിന്റേയും മകളാണ് ശരണ്യ. നായികാ പ്രാധാന്യമുള്ളതായിരിയ്ക്കും ഈ ചിത്രമെന്ന് ഭാഗ്യരാജ് ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.
ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത് ഭാഗ്യരാജ് തന്നെയാണ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് ഒരു ലോപവുമില്ലാതെ സംഭാഷണം എഴുതുക ഭാഗ്യരാജിന്റെ പതിവാണ്. അത് മകള്‍ അഭിനയിയ്ക്കുന്ന പാരിജാതത്തിലും ഭാഗ്യരാജ് പരീക്ഷിയ്ക്കുമോ എന്ന് കണ്ടറിയണം.
ചെന്നൈ വൈഷ്ണവ കോളെജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ശരണ്യ. ബിരുദ പഠനത്തിനൊപ്പം ശരണ്യ ബാലെ നൃത്തവും പഠിയ്ക്കുന്നുണ്ട്. ബാലെ നൃത്ത ക്ലാസില്‍ നടി തൃഷ ശരണ്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇതാണോ കാരണമെന്ന് അറിയില്ല ശരണ്യ വലിയ അഭിനയ കമ്പക്കാരി ആണത്രെ. ഭാഗ്യ രാജിന്റെ ഈ പുതിയ ചിത്രത്തിന് പിന്നിലെ പ്രചോദനവും ശരണ്യ ആണത്രെ. അഭിനയിയ്ക്കാനുള്ള ശരണ്യയുടെ ആഗ്രഹം കാരണമാണത്രെ കുറച്ച് കാലത്ത് നിന്ന് ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടുനിന്ന ഭാഗ്യ രാജ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും ഭാഗ്യരാജ് തന്നെയാണ്.
കഴിഞ്ഞ വര്‍ഷം തന്നെ ഈ ചിത്രം തുടങ്ങുന്നതായി ഭാഗ്യരാജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ കുറേ കാലമായി ഭാഗ്യരാജ് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയായിരുന്നു. തെലുങ്ക് ടെലിവിഷന്‍ ചാനലായ മാ ടിവിയിലും തമിവിലെ ജയ ടിവിയിലും ഭാഗ്യ രാജിന്റെ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് കഴിഞ്ഞ കുറേ കാലമായി ഭാഗ്യരാജ് ചലച്ചിത്ര നിര്‍മ്മാണത്തില്‍ നിന്ന് വിട്ടുനിന്നത്.


Click it and Unblock the Notifications