പ്രിയന്റെ തമിഴ് ചിത്രം കാഞ്ചീപുരം
പ്രിയന്റെ തമിഴ് ചിത്രം കാഞ്ചീപുരം
ഹിന്ദിയില്‍ ഓരോ ചിത്രം കഴിയുന്തോറും തിരക്കേറിവരുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. ഹിന്ദിയില്‍ ഇപ്പോള്‍ പ്രിയന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഇടവേളകള്‍ കുറഞ്ഞുവരുന്നു. ഇതിനിടയില്‍ സൂപ്പര്‍താരങ്ങളില്ലാതെ മല്‍മല്‍ വീക്ക്ലി പോലുള്ള പരീക്ഷണങ്ങള്‍ക്കും പ്രിയന്‍ തയ്യാറാവുന്നു.
ഏതായാലും ഹിന്ദിയിലെ തിരക്കുകള്‍ക്ക് അവധി കൊടുത്ത് പ്രിയന്‍ വീണ്ടും തെന്നിന്ത്യയിലേക്ക് മടങ്ങുകയാണ്. ഇത്തവണ മലയാളത്തിലേക്കല്ല. തമിഴിലൊരു ചിത്രം ഒരുക്കാനാണ് പ്രിയന്റെ പദ്ധതി.
ചില പ്രത്യേകതകളുമായാണ് പ്രിയന്‍ തമിഴിലെത്തുന്നത്. ശ്രീനിവാസന്‍ മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത താരം. മറ്റെല്ലാവരും പുതുമുഖങ്ങളാണ്. കഥ നടക്കുന്നതോ 1942ലും.
മലയാളത്തില്‍ ജീവിതയാഥാര്‍ത്ഥ്യവുമായി ബന്ധവുമില്ലാത്ത തമാശ ചിത്രങ്ങളും ഹിന്ദിയില്‍ പതിവു ഫോര്‍മുലകള്‍ക്കൊപ്പിച്ചുള്ള മസാലകളും ഒരുക്കിയിട്ടുള്ള പ്രിയന്‍ പറയുന്നത് ഈ ചിത്രം ഒരു റിയലിസ്റിക് ചിത്രമായിരിക്കുമെന്നാണ്. അതുതന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയും.


Click it and Unblock the Notifications