ഭാവനയുടെ പേരില്‍ രസിക മണ്‍റം
താരങ്ങളോടുള്ള ആരാധന മൂത്ത് അവരുടെ പേരില്‍ അമ്പലം വരെ സ്ഥാപിക്കുന്നവരാണ് തമിഴ് നാട്ടിലെ താരാരാധകര്‍. കുശ് ബു സിനിമയില്‍ സജീവമായിരുന്ന കാലത്ത് അവരുടെ പേരില്‍ അമ്പലം പണിതാണ് ആരാധകര്‍ താരസുന്ദരിയോടുള്ള ആരാധന പ്രകടിപ്പിച്ചത്.
മലയാളത്തില്‍ നിന്നുമെത്തി തമിഴകം കീഴടക്കിയ നയന്‍താരയെ പോലുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തമിഴില്‍ കൂടുതല്‍ ആരാധകരുള്ളത്. ആരാധകരുടെ മനം കുളിര്‍പ്പിക്കുന്നതിനു പകരം ചൂടേറ്റാന്‍ നയന്‍താര ആവുന്നിടത്തോളം തുണി കുറച്ച് അഭിനയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
മലയാളത്തില്‍ നിന്നും തമിഴിലെത്തിയ മറ്റൊരു നടിയായ ഭാവന നയന്‍താരയെ പോലല്ല. സിനിമകളില്‍ അവസരം കിട്ടുന്നതിനും കൂടുതല്‍ ആരാധകരെയുണ്ടാക്കുന്നതിനും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനോ ദേഹം പ്രദര്‍ശിപ്പിച്ച് അഭിനയിക്കാനോ ഭാവന തയ്യാറല്ല. എന്നിട്ടും ഭാവനക്ക് തമിഴില്‍ തിരക്കോടു തിരക്കാണ്. ഭാവനയുടെ സിനിമകള്‍ ഒന്നൊന്നായി വിജയിക്കുകയും ചെയ്യുന്നു.
ഗ്ലാമര്‍ കാണിക്കാതിരുന്നിട്ടും തുടര്‍ച്ചയായ വിജയങ്ങള്‍ നേടുന്ന ഭാവനയ്ക്ക് തമിഴില്‍ ആരാധകരേറുകയാണ്. ഭാവനയുടെ പേരില്‍ അവര്‍ പുതിയ താരസംഘടന തന്നെ തുടങ്ങിക്കഴിഞ്ഞു. നവരസ നായകി ഭാവന രസികമണ്‍റം എന്നാണ് സംഘടനക്കു പേരിട്ടിരിക്കുന്നത്. മധുരയിലും ഈറോഡിലുമാണ് ഭാവനയുടെ ഫാന്‍സ് അസോസിയേഷനുകള്‍ സജീവമായുള്ളത്.
മധുരയിലും ഈറോഡിലും ഭാവനയുടെ വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ രസിക മണ്‍റം സ്ഥാപിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്നതു പോലുള്ള പ്രവര്‍ത്തനങ്ങളും രസിക മണ്‍റം നടത്തുന്നുണ്ട്.
ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഭാവനയ്ക്ക് ആദ്യമൊന്നും അറിയുമായിരുന്നില്ല. ഫ്ലക്സ് ബോര്‍ഡുകളുടെ പടങ്ങള്‍ രസിക മണ്‍റം അയച്ചുകൊടുത്തപ്പോഴാണ് ഭാവന ഇതേ കുറിച്ച് അറിയുന്നത്. ഭാവന ആദ്യം രസിക മണ്‍റത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ആരാധകര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഭാവനയില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവുമില്ലാതെ രസിക മണ്‍റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











