»   » തൃഷ-നയന്‍സ് പോരിന് ചൂടേറുന്നു

തൃഷ-നയന്‍സ് പോരിന് ചൂടേറുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/tamil/04-17-trisha-nayantara-war-hots-up-2-aid0032.html">Next »</a></li></ul>

തെന്നിന്ത്യയിലെ താരറാണിപ്പോരിന് വീണ്ടും ജീവന്‍ വെയ്ക്കുന്നു. ഇടക്കാലത്ത് നിന്നുപോയ തൃഷ-നയന്‍താര കടിപിടിയാണ് വീണ്ടും സജീവമാകുന്നത്.

Nayantara-Trisha

ഏതാണ്ട് ഒരേ സമയം സിനിമയിലെത്തിയ ഇവര്‍ ആദ്യകാലത്ത് ഉറ്റസൗഹൃദം തന്നെ പുലര്‍ത്തിയിരുന്നു. മലയാളി കണക്ഷനായിരുന്നു ഇവര്‍ക്കിടയിലുള്ള പാലമായി വര്‍ത്തിച്ചത്. എന്നാല്‍ തമിഴകത്തെ താരറാണിപ്പട്ടത്തിന് വേണ്ടിയുള്ള പോര് മൂര്‍ച്ഛിച്ചതോടെ ഇവര്‍ ശത്രുക്കളായി മാറി.

കഴിഞ്ഞൊരു പതിറ്റാണ്ടായി തമിഴ്-തെലുങ്ക് സിനിമകളിലെ കിരീടം വയ്ക്കാത്ത റാണിയായി വാഴുകയാണ് തൃഷ. രണ്ട് ഭാഷകളിലായി സൂപ്പര്‍താരങ്ങളുടെ നായികയായി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഈ പാലക്കാട്ടുകാരി. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പരിചിതമായി മുഖങ്ങളിലൊന്നായി ഈ നടി മാറിയിട്ട് കാലമേറെയായി.

തൃഷയ്‌ക്കൊത്ത എതിരാളിയായി വിലയിരുത്തപ്പെടുന്ന നയന്‍താരയുടെ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. തൃഷയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ച് സിനിമകളേ ഉള്ളുവെങ്കിലും തീരെ ചുരുങ്ങിയ സമയം കൊണ്ടാണ് സൂപ്പര്‍നായികയെന്ന പരിവേഷം നയന്‍സിനെ തേടിയെത്തിയത്.

രജനിയെപ്പോലുള്ളവരുടെ നായികയായി മിന്നിത്തിളങ്ങിയ തിരുവല്ലക്കാരി കോളിവുഡിന്റെ ഫാഷന്‍ ഐക്കണായി മാറിയതും വളരെപ്പെട്ടെന്ന്, ആര്‍ക്കും പിടികൊടുക്കാത്ത പ്രകൃതവും, ബിക്കിനിയിടാന്‍ കാണിച്ച ചങ്കൂറ്റവുമെല്ലാം നയന്‍സിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയിരുന്നു. സ്‌ക്രീനിന് പുറത്തുള്ള പ്രണയങ്ങളും നയന്‍സിനെ മാധ്യമങ്ങളുടെ പ്രിയങ്കരിയക്കി മാറ്റി.

പ്രഭുദേവയുമായി അടുക്കുന്നതിന് മുമ്പ് നയന്‍സും തൃഷയുമായുള്ള പോര് പരദൂണക്കാരുടെ ഇഷ്ടവിഭവങ്ങളിലൊന്നായിരുന്നു. ഇവര്‍ തമ്മിലുള്ള ഒൡപ്പോരിന് ഉദാഹരണങ്ങള്‍ ഏറെയാണ്.
വിജയ് നായകനായ കുരുവിയ്ക്ക് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്ത നയന്‍സിനെ ഞെട്ടിച്ചുകൊണ്ടാണ് തൃഷ ആ സിനിമയില്‍ നായികയായത്. പിന്നീട് തൃഷയ്ക്ക് ഓഫര്‍ ചെയ്യപ്പെട്ട വിശാല്‍ ചിത്രമായ സത്യം കൈക്കലാക്കി നയന്‍സും തന്റെ മിടുക്ക് പ്രദര്‍ശിപ്പിച്ചു.
അടുത്ത പേജില്‍
പ്രഭുവിനെ മാറോടടക്കി തൃഷ; നയന്‍സും തിരിച്ചടിച്ചു

<ul id="pagination-digg"><li class="next"><a href="/tamil/04-17-trisha-nayantara-war-hots-up-2-aid0032.html">Next »</a></li></ul>
English summary
Trisha posted a picture of her with Prabhu Deva (Nayan ex- boyfriend) on Twitter, at the latter’s birthday party, which caught the attention of media, who splashed it. And in no time, Nayan who is currently doing a Telugu film with Rana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam