പ്രഭുവിനെ മാറോടടക്കി തൃഷ; നയന്‍സും തിരിച്ചടിച്ചു

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/tamil/04-17-trisha-nayantara-war-hots-up-1-aid0032.html">« Previous</a>

തൃഷ ബ്രാന്‍ഡ് അംബാസിഡറായ പോത്തീസ് സാരീസിനൊപ്പം നയന്‍സ് ചേര്‍ന്നത് ഇവരുടെ പോരിന് ആക്കം കൂട്ടിയിരുന്നു. പോത്തീസ് സാരിയുടുത്തുള്ള നയന്‍സിന്റെ വമ്പന്‍ ഹോര്‍ഡിങ്ങുകള്‍ ചെന്നൈ നഗരത്തിലെമ്പാടും ഉയര്‍ന്നത് തൃഷയ്ക്കാണ് ക്ഷീണം ചെയ്തത്.

Trisha-Nayantara

പിന്നീട് പ്രഭുദേവയുമായി പ്രണയത്തിലായ നയന്‍സ് വിവാഹത്തിന് മുന്നോടിയായി സിനിമ കുറച്ചതോടെ ഇവര്‍ക്കിടയിലുള്ള കലഹത്തിന് ശമനമായി. എന്നാലിപ്പോള്‍ പ്രഭുവുമായി അകന്ന് സിനിമയില്‍ സജീവമാവുമെന്ന് നയന്‍താര പ്രഖ്യാപിച്ചതോടെ പോരും പൂര്‍വാധികം ശക്തിപ്രാപിച്ചിരിയ്ക്കുകയാണ്.

കഴിഞ്ഞയാഴ്ച തന്‍െ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത പ്രഭുവിനെ മാറോട് ചേര്‍ത്ത് നില്‍ക്കുന്ന ചിത്രം തൃഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് മറ്റുചില ഉദ്ദേശങ്ങളോടെയാണെന്നാണ് അണിയറസംസാരം. തന്റെ പഴയകാമുകനെ ചേര്‍ത്തിനിര്‍ത്തിയുള്ള തൃഷയുടെ ചിത്രം നയന്‍സിന്റെ എവിടെയൊക്കെ കൊണ്ടിട്ടുവാമെന്ന് പറയാതെ നമുക്ക് തന്നെ ഊഹിയ്ക്കാം.

തൃഷയുടെ ഈ പാരയ്ക്ക് മറുപാരയുമായി എത്താന്‍ നയന്‍സും വൈകിയില്ല. ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ തന്റെ പുതിയ സിനിമയിലെ നായകനായ റാണയുമായി മുട്ടിയുരിമ്മി തമാശ പറഞ്ഞുകൊണ്ടാണ് നയന്‍സ് തൃഷയ്ക്ക് മറുപടി നല്‍കിയത്. തൃഷയുടെ കാമുകസ്ഥാനത്ത് പറഞ്ഞുകേള്‍ക്കുന്ന പേരുകിലൊന്നാണ് റാണയെന്ന് അറിയുമ്പോള്‍ കാര്യം വ്യക്തമാവും.

ഒരു പ്രമുഖ തെലുങ്ക് ചാനല്‍ ഈ പരിപാടി ലൈവായി തന്നെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതില്‍ നയന്‍സും റാണയും അടുത്തിടപഴകുന്ന രംഗങ്ങള്‍ ഏറെയുണ്ട്. പരിപാടിയുടെ തുടക്കത്തില്‍ താാനിരുന്ന സ്ഥലത്തു നിന്നും എണീറ്റ റാണ നയന്‍സിനൊപ്പം ചെന്നിരിയ്ക്കുകയും പരിപാടി അവസാനിയ്ക്കുന്നതു വരെ അവിടെയിരുന്ന് ഉല്ലസിയ്ക്കുന്ന രംഗങ്ങളുമാണ് നാട്ടുകാര്‍ ലൈവായി കണ്ടത്.

പാരയ്ക്ക് മറുപാരയുമായി നയന്‍സും തൃഷയും മുന്നേറുമ്പോള്‍ ഇനിയെന്ത് സംഭവിയ്ക്കുമെന്ന് ഉറ്റുനോക്കുകയാണ് പാപ്പരാസികള്‍.
ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/tamil/04-17-trisha-nayantara-war-hots-up-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X