»   » മരുമോനുണ്ടാക്കിയ നഷ്ടം രജനി നികത്തില്ല

മരുമോനുണ്ടാക്കിയ നഷ്ടം രജനി നികത്തില്ല

Posted By:
Subscribe to Filmibeat Malayalam
3
മോളും മരുമോനും വരുത്തിവച്ച നഷ്ടം അമ്മായപ്പന്‍ കൊടുത്തുതീര്‍ക്കുമോ? സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനോടാണ് ഈ ചോദ്യമെങ്കില്‍ ഇല്ലെന്നാണ് ഉത്തരം. അതേ മകള്‍ ഐശ്വര്യ രജനികാന്തും ഭര്‍ത്താവ് ധനുഷും കൂടി പടച്ച 3 എന്ന സിനിമയുടെ നഷ്ടക്കണക്കും ചോദിച്ച് ആരും വരേണ്ടെന്നാണ് രജനി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ധനുഷ് നായകനായി അഭിനയിച്ച 3 നിര്‍മിച്ചത് കസ്തൂരി രാജയുടെ ആര്‍കെ പ്രൊഡക്ഷന്‍സും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ്. 3ലെ കൊലവെറിപ്പാട്ട് സംഭവമായതോടെ സിനിമ സ്വന്തമാക്കാന്‍ വിതരണക്കാര്‍ കാശെറിഞ്ഞ് വലിയ മത്സരം തന്നെ നടത്തിയിരുന്നു.

ഇപ്പോള്‍ പടം എട്ടുനിലയില്‍ പൊട്ടിയതോടെ കുത്തുപാളയെടുത്ത വിതരണക്കാരാണ് നഷ്ടപരിഹാരം ചോദിച്ച് രജനിയുടെ വീട്ടുപടിക്കലെത്തിയത്. ആറു കോടി രൂപ മുടക്കി ആന്ധ്ര ഏരിയയില്‍ 3ന്റെ വിതരണാവകാശം സ്വന്തമാക്കിയ നാട്ടി കുമാറിന് തിരിച്ചുകിട്ടിയത് വെറും 1.70 കോടി രൂപയാണെന്ന് അറിയുമ്പോള്‍ വിതരണക്കാരുടെ വറി എന്തെന്ന് ഊഹിയ്ക്കാനാവും.

യൂട്യൂബില്‍ കൊലവെറിപ്പാട്ടുണ്ടാക്കിയ തരംഗം വെള്ളിത്തിരയിലും ഉണ്ടാകുമെന്ന് മോഹിച്ച് ചൂതുകളിച്ച വിതരണക്കാരാണ് വെള്ളത്തിലായത്. തന്റെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ വിതരണക്കാര്‍ക്ക് പണം തിരിച്ചുകൊടുത്തൊരു ചരിത്രം സൂപ്പര്‍സ്റ്റാറിനുണ്ട്. അതോര്‍ത്താവാണം മരുമോന്റെ നഷ്ടം അണ്ണന്‍ നികത്തുമെന്ന് അവര്‍ കരുതിയത്.

English summary
Superstar Rajinikanth has issued a press statement that he has nothing to do with 3, a film directed by his daughter Aishwarya Rajinikanth
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam