»   » അസിനെതിരെ തമന്നയെ ഇറക്കുന്നു

അസിനെതിരെ തമന്നയെ ഇറക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Tamannah
നാട്ടുകാരെ മിറിന്‍ഡ കുടപ്പിയ്ക്കുന്ന പണി അസിന്‍ ഏറ്റെടുത്തിട്ട് കാലമേറെയായി. മിറിന്‍ഡയെന്ന മഞ്ഞവെള്ളം കുടിച്ചുള്ള അസിന്റെ സാഹസികതകള്‍ നാട്ടുകാര്‍ക്ക് ഏറെ ബോധിയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മിറിന്‍ഡയുടെ എതിരാളികളായ ഫാന്റയും തെന്നിന്ത്യയിലെ ഒരു ഗ്ലാമര്‍ താരത്തെ രംഗത്തിറക്കുകയാണ്. തമിഴകത്തും ആന്ധ്രയിലും ഏറെ ആരാധകരുള്ള തമന്നയാണ് ഫാന്റയുടെ ബ്രാന്റ് അംബാസിഡര്‍ പദവി ഏറ്റെടുത്തിരിയ്ക്കുന്നത്.

ഫാന്റയുടെ ആരാധകര്‍ക്ക് തമന്നയെ നേരിട്ട് കാണാനുള്ള സൗകര്യവും സോഫ്റ്റ് ഡ്രിങ്ക് കമ്പനിക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഫാന്റയുടെ മോഡലാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.

തെന്നിന്ത്യയില്‍ ട്ടേറെ ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങുന്ന പവിഴ സുന്ദരി തമന്നയെ രംഗത്തിറക്കുന്നതിലൂടെ കമ്പനിക്കാര്‍ ഉന്നമിടുന്നത് അസിനെയാണ്. തമിഴിന് പുറമെ ബോളിവുഡിലും നാലാളറിയുന്ന അസിനെ വെല്ലാന്‍ തമന്ന ലേശം ബുദ്ധിമുട്ടേണ്ടി വരും.

English summary
Tamannah was a popular and much sought after model before films happened. Now she is one of the hottest heroines as well as a brand ambassador for many products. The latest is that the actress has been roped in as the brand ambassador of Fanta, a popular soft drink

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam