»   » പാര്‍വതിയുടെ ചൂടന്‍ ചിത്രവുമായി കലണ്ടര്‍

പാര്‍വതിയുടെ ചൂടന്‍ ചിത്രവുമായി കലണ്ടര്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ പിടിച്ചു കയറണമെങ്കില്‍ മേനി പ്രദര്‍ശനം ആവോളം വേണമെന്ന് മിസ് വേള്‍ഡ് റണ്ണര്‍അപ്പ് പാര്‍വതി ഓമനക്കുട്ടനും അറിയാം. ബില്ലയുടെ ആദ്യ ഭാഗത്തില്‍ നയന്‍സ് ബിക്കിനിയുടുത്തെങ്കില്‍ താനായിട്ടെന്തിന് കുറയ്ക്കണമെന്നാണ് പാര്‍വതിയുടെ ചിന്ത.

Parvathy Omanakuttan

എന്തായാലും ബില്ല 2വിന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കുന്ന കലണ്ടറില്‍ പാര്‍വതി ഏറെ സെക്‌സിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോവയില്‍ വച്ചാണ് ഇതിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബില്ല 2വിലെ മറ്റൊരു നായികയായ ബ്രൂണ അബ്ദുള്ളയുടേയും ഏറെ സെക്‌സിയായ ചിത്രങ്ങള്‍ കലണ്ടറിലുണ്ട്. മെയില്‍ ചെന്നൈയില്‍ വച്ച് പാര്‍വതിയും ബ്രൂണയും ചേര്‍ന്ന് ഈ കലണ്ടറിന്റെ പ്രകാശനം നിര്‍വ്വഹിക്കും.

ലോകസുന്ദരി മത്സരത്തില്‍ തിളങ്ങിയ ശേഷം സിനിമയിലും പാര്‍വ്വതി തന്റെ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും ക്ലിക്കായില്ല. വിശാല്‍ ആര്യന്‍ സിങിന്റെ യുണൈറ്റഡ് സിക്‌സ് ആണ് പാര്‍വ്വതിയുടെ ആദ്യ ചിത്രം.

പിന്നീട് മേജര്‍ രവി സംവിധാനം ചെയ്യുന്ന മാടന്‍ കൊല്ലി എന്ന മലയാള ചിത്രത്തിലേയ്ക്ക് പാര്‍വ്വതി കരാറൊപ്പിട്ടെങ്കിലും ഇതു വരെ ചിത്രീകരണം തുടങ്ങിയിട്ടില്ല. ഇരട്ട വേഷത്തിലാണ് മാടന്‍കൊല്ലിയില്‍ പാര്‍വ്വതിയ്ക്ക്. അജിത്തിനൊപ്പമുള്ള ബില്ല 2 തന്റെ ഭാഗ്യ ചിത്രമാവുമെന്ന പ്രതീക്ഷയിലാണ് പാര്‍വ്വതി.

English summary
The actress shows off her sexy avatar in sharp contrast to her role in the film.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam