»   » കരിക്കാലനെ വിക്രം കൈവിട്ടു?

കരിക്കാലനെ വിക്രം കൈവിട്ടു?

Posted By:
Subscribe to Filmibeat Malayalam
Vikram
വിജയ് സംവിധാനം ചെയ്യുന്ന താണ്ഡവത്തിന്റെ ലണ്ടന്‍ ലൊക്കേഷനിലാണ് വിക്രം. ഡേവിഡ് എന്ന് പേരിട്ടിരിയ്ക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ജോലികളും വിക്രം ഇതിനൊപ്പം ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഷൂട്ടിങ് തുടങ്ങിവെച്ച കരിക്കാലന്‍ എന്ന ചിത്രത്തെ തഴഞ്ഞുകൊണ്ടാണ് വിക്രം മറ്റു സിനിമകളുമായി സഹകരിയ്ക്കുന്നതത്രേ.

കരിക്കാലന്റെ കുറെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിക്രം മറ്റു സിനിമകള്‍ ആരംഭിച്ചത്. ഡേവിഡിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം താണ്ഡവത്തിന്റെ ലണ്ടന്‍ ലൊക്കേഷനിലേക്കാണ് വിക്രം നേരെ പോയത്. ഇതോടെ കരിക്കാലന്റെ ഷൂട്ടിങ് താളംതെറ്റിയതെന്ന് പറയപ്പെടുന്നു.

പീരിയഡ് ചിത്രമായ കരിക്കാലനില്‍ ഒരു യോദ്ധാവിന്റെ രൂപഭാവങ്ങളിലാണ് വിക്രം അഭിനയിക്കുന്നത്, അതേസമയം താണ്ഡവത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയാണ് താരത്തിനുള്ളത്. ഇതും സിനിമയുടെ ഷൂട്ടിങിന് തടസ്സമായെന്ന് സൂചനകളുണ്ട്.

കരിക്കാലന്റെ കാല്‍ഭാഗം ഷൂട്ടിങ് പൂര്‍ത്തിയായെന്നും ബാക്കിയുള്ള ഭാഗങ്ങളും ചിത്രീകരണം ജൂണില്‍ ആരംഭിയ്ക്കുമെന്നുമാണ് സംവിധായകന്‍ കണ്ണന്‍ ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.

English summary
Karikalan director Kannan about the status of the film, he says, "We have completed 25 percent of the flick as of now. The film will restart in June

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam