»   » നിര്‍ഭാഗ്യമകറ്റാന്‍ വിജയ് ഗോദാനം നടത്തി

നിര്‍ഭാഗ്യമകറ്റാന്‍ വിജയ് ഗോദാനം നടത്തി

Posted By:
Subscribe to Filmibeat Malayalam
Vijay
കോളിവുഡില്‍ നടന്‍ വിജയ്‌യ്്ക്കിപ്പോള്‍ ക്ഷീണകാലമാണ്. പടങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി പൊട്ടിപ്പൊളിയുന്ന അവസ്ഥ.

എന്തായാലും ഈ മോശംകാലത്തെ ദാനധര്‍മ്മങ്ങള്‍ നല്‍കി നേരിടാനുള്ള ഒരുക്കത്തിലാണ് ഇളയദളപതി. ഐശ്വര്യം വര്‍ധിക്കാനായി പശുക്കളെ ദാനം ചെ്യ്യുകയാണ് താരം. ഹൈന്ദവ വിശ്വാസപ്രകാരം ഗോദാനമെന്നത് ഐശ്വര്യദായകമായ പ്രവൃത്തിയാണ്.

ഇതില്‍ വിശ്വസിച്ച് 108 പശുക്കളെയാണ് വിജയ് ദാനം ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിനടുത്ത് വച്ച് വേലായുധം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ദരിദ്രരായ കുടുംബങ്ങള്‍ക്ക് വിജയ് പശുക്കളെ സമ്മാനിച്ചത്.

വിജയ് നേരിട്ടുതന്നെയാണ് പശുക്കളെ ദാനം നല്‍കിയത്. വിജയിയുടെ ഫാന്‍ ക്ലബ്ബുകളാണ് പശുക്കളെ ദാനം നല്‍കാനുള്ള പണം സ്വരൂപിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam