»   » അനുഷ്ക്ക ഇനി വിക്രമിനൊപ്പം

അനുഷ്ക്ക ഇനി വിക്രമിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Anuska
വിക്രമിനെ നായകനാക്കി മദ്രാസിപട്ടണം ഫെയിം കെ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക്ക നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈയിടെ ചെന്നൈയിലെത്തിയ അനുഷ്‌ക്കയെ നേരിട്ടുകണ്ട് വിജയ് സിനിമയുടെ കഥ പറഞ്ഞിരുന്നു.

നായികാകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള തിരക്കഥയില്‍ അനുഷ്്ക്ക താത്പര്യം പ്രകടിപ്പിച്ചുവെന്നും സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയുമായിരുന്നു. വിക്രമുമൊന്നിച്ച് ഇതാദ്യമായാണ് അനുഷ്‌ക്ക ഒന്നിയ്ക്കുന്നത്.

തമിഴില്‍ മാധവന്‍, വിജയ, സൂര്യ, തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അനുഷ്‌ക്ക അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ചിമ്പുവിന്റെ നായികയായി വാനം എന്ന ചിത്രത്തിലാണ് അനുഷ്‌ക്ക ഇപ്പോള്‍ അഭിനയിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam