»   » ശ്രീലങ്കയിലെ ഷൂട്ടിങ് അസിന് പാരയായി

ശ്രീലങ്കയിലെ ഷൂട്ടിങ് അസിന് പാരയായി

Posted By: Staff
Subscribe to Filmibeat Malayalam
Asin
ശ്രീലങ്കയില്‍ ഷൂട്ടിങിന് പോയ നടി അസിനു തമിഴ് സിനിമയില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം. സല്‍മാന്‍ നായകനാകുന്ന ചിത്രം റെഡിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് അസിന്‍ ശ്രീലങ്കയില്‍ പോയത്.

11നു നടക്കുന്ന തമിഴ് ഫിലിം പ്രൊഡ്യൂ സേഴ്‌സ് കൌണ്‍സില്‍ തിരഞ്ഞെടുപ്പിനു ശേഷം അസിന്‍ പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമെന്നു നടികര്‍ സംഘം ജനറല്‍ സെക്രട്ടറി രാധാ രവി പറഞ്ഞു.

വളരെ നേരത്തേതന്നെ പടത്തിനായി ഡേറ്റ് നല്‍കിയതാണെന്നും അപ്പോള്‍ ശ്രീലങ്കയിലാണു ഷൂട്ടിങ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അസിന്‍ കൊളംബോയില്‍ പ്രതികരിച്ചിട്ടുണ്ട്.

സംവിധായകനാണു ലൊക്കേഷന്‍ നിശ്ചയിച്ചത്. അതില്‍ നടിയ്ക്കിടപെടാന്‍ കഴിയില്ല. നടിയെന്ന നിലയിലുള്ള ജോലി ചെയ്യുക മാത്രമാണു താന്‍ ചെയ്യുന്നതെന്നും വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെ ന്നും അസിന്‍ പറഞ്ഞു.

വിജയിന്റെ നായികയായി അസിന്‍ അഭിനയിച്ച സിദ്ദിഖ് ചിത്രം ബോഡിഗാര്‍ഡിന്റെ തമിഴ്പതിപ്പ് കാവല്‍ക്കാരന്‍ പുറത്തിറങ്ങാനിരിക്കെയാണു വിവാദം.

നേരത്തേ ശ്രീലങ്കയില്‍ നടന്ന ഐഐഎഫ്എ ഫിലിം അവാര്‍ഡില്‍ പങ്കെടുക്കരുതെന്നു ചലച്ചിത്ര പ്രവര്‍ത്തകരോടു സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവ ശ്യപ്പെട്ടിരുന്നു. അസിന്‍ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുത്തിരുന്നുമില്ല.

എന്നാല്‍ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നു ഹൃത്വിക് റോഷന്‍ നായക നായ കൈറ്റ്‌സിന്റെ ചെന്നൈയിലെ പ്രദര്‍ശനം തടയുകയും ചെയ്തു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam