»   » തമന്നയുമായി പ്രണയമില്ലെന്ന്: കാര്‍ത്തി

തമന്നയുമായി പ്രണയമില്ലെന്ന്: കാര്‍ത്തി

Posted By:
Subscribe to Filmibeat Malayalam
Karthi
കോളിവുഡിന്റെ പുതിയ ഹീറോ കാര്‍ത്തിയ്ക്ക് വധുവിനെ തേടുന്നു. കാര്‍ത്തി തന്നെയാണ് മാതാപിതാക്കള്‍ തനിയ്ക്കായി ഒരു പെണ്‍കുട്ടിയെ അന്വേഷിയ്ക്കുകയാണെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

എന്തായാലും ഇതോടെ കാര്‍ത്തി-തമന്ന പ്രണയ ഗോസിപ്പ് അസ്ഥാനത്തായിരിക്കുകയാണ്. പയ്യാ എന്ന ചിത്രം റിലീസായതോടെയാണ് കാര്‍ത്തിയും ചിത്രത്തില്‍ നായികയായിരുന്ന തമന്നയും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്ത പരന്നത്.

തമന്ന വളരെ സുന്ദരിയാണെന്ന് കാര്‍ത്തി പറയുക കൂടി ചെയ്തതോടെ ഗോസിപ്പിന് ശക്തികൂടുകയും ചെയ്തു. പെണ്ണന്വേഷിക്കാര്യം വെളിപ്പെടുത്തിയ കാര്‍ത്തിയാടോ മാധ്യമപ്രവര്‍ത്തകര്‍ തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ തമന്ന നല്ല സഹപ്രവര്‍ത്തകയും നല്ല സുഹൃത്തുമാണെന്നായിരുന്നു കാര്‍ത്തിയുടെ മറുപടി.

തന്നെക്കുറിച്ച് മാതാപിതാക്കള്‍ക്ക് നന്നായറിയാമെന്നും ഏറ്റവും ചേര്‍ച്ചയുള്ളൊരാളെത്തന്നെ അവര്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും കാര്‍ത്തി പറഞ്ഞു.

താലികെട്ടുന്നതിനുമുമ്പ് അണ്ണന്റെയും അണ്ണിയുടെയും (ജ്യേഷ്ഠന്‍ സൂര്യയുടെയും അദ്ദേഹത്തിന്റെ ഭാര്യ ജ്യോതികയുടെയും) അഭിപ്രായം നിശ്ചയമായും ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ത്തയ്ക്ക് വിവാഹം നോക്കുന്ന കാര്യം പുറത്തുവന്നതോടെ തമന്നയും പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴെങ്കിലും ആളുകള്‍ക്ക് സത്യം മനസ്സിലായല്ലോയെന്നാണ് തമന്ന പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam