മര്‍മ്മയോഗിയില്‍ കമലിനൊപ്പം കാജല്‍

By Staff

ദശാവതാരത്തിനായുള്ള കമല്‍ ആരാധകരുടെ കാത്തിരിപ്പ്‌ അവസാനിയ്‌ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ഉലകനായകന്‍ തന്റെ അടുത്ത സ്വപ്‌ന ചിത്രവുമായി മുന്നോട്ട്‌‌.

വാള്‍ട്ട്‌ ഡിസ്‌നി ഫിലിമിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സംരഭമായ മര്‍മ്മയോഗിയാണ്‌ കമലിന്‌ ഒരു പക്ഷെ ദശാവതാരത്തെക്കാള്‍ ഏറെ പ്രതീക്ഷ നല്‌കുന്ന ചിത്രം.

കമല്‍ തന്നെ തിരക്കഥയൊരുക്കുന്ന മര്‍മ്മയോഗിയുടെ മുന്നൊരുക്കങ്ങള്‍ക്കായി താരം ഒരോ ദിവസവും 20 മണിക്കൂറോളം ചെലവഴിയ്‌ക്കുന്നുണ്ടത്രേ.

മര്‍മ്മയോഗിയിലെ പ്രധാന കഥാപാത്രം അവതരിപ്പിയ്‌ക്കുന്നതിനായി കമലും കൂട്ടരും ബോളിവുഡ്‌ സുന്ദരി കാജലിനെ സമീപിച്ചിരിയ്‌ക്കുകയാണിപ്പോള്‍. ഇത്‌ രണ്ടാമത്തെ തവണയാണ്‌ കമല്‍ കാജലിനെ തേടിയെത്തുന്നത്‌.

തമിഴില്‍ വന്‍ ഹിറ്റായ അവ്വൈഷണ്‍മുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420ന്‌ വേണ്ടിയായിരുന്നു ആദ്യം കാജലിനെ തേടി കമലെത്തിയത്‌.

എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്ക്‌ മൂലം കാജലിന്‌ ആ പദ്ധതിയില്‍ സഹകരിയ്‌ക്കാന്‍ കഴിഞ്ഞില്ല. കാജലിന്‌ പകരം തബു ആ ചിത്രത്തില്‍ അഭിനയിക്കുകയും ചിത്രം വന്‍ ഹിറ്റാകുകയും ചെയ്‌തു.

മര്‍മ്മയോഗിയില്‍ അഭിനയിക്കുന്നതിനായിഅറുപതുകളിലെ സ്വപ്‌ന സുന്ദരി ഹേമാമാലിനിയെ സമീപിച്ച കമലിന്‌ നിരാശപ്പെടേണ്ടി വന്നിരുന്നില്ല. ഹേമാമാലിനി സന്തോഷപൂര്‍വം കമലിന്റെ ക്ഷണം സ്വീകരിച്ചിരുന്നു.

കമലിനൊപ്പമുള്ള ഈ അവസരവും കാജല്‍ കളഞ്ഞുകുളിയ്ക്കുമോയെന്നാണ് സിനിമാ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X