»   » റോക്കറ്റ് രാജയായി കാര്‍ത്തി

റോക്കറ്റ് രാജയായി കാര്‍ത്തി

Posted By:
Subscribe to Filmibeat Malayalam
Karthi
കേരള ബോക്സ് ഓഫീസിലടക്കം വന്‍ ഹിറ്റായ ഞാന്‍ മഹാന്‍ അല്ലൈയ്ക്ക് ശേഷം കാര്‍ത്തി അഭിനയിക്കുന്ന സിരുതൈയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. കാര്‍ത്തിയുടെ കരിയറിലെ ആദ്യ ഡബിള്‍ റോളായിരിക്കും ഈ സിനിമയിലേത്.

റോക്കറ്റ് രാജയെന്നെ മോഷ്ടാവിന്റെ വേഷമാണ് ഇതിലൊന്ന്. ഇടവേള വരെ രസികന്‍ തമാശകളുമായി മുന്നേറുന്ന സിനിമ അതിന് ശേഷം പക്കാ ആക്ഷന്‍ മൂഡിലേക്കും മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ കാര്‍ത്തിയുടെ രണ്ടാമത്തെ വേഷത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പയ്യയ്ക്ക് ശേഷം കാര്‍ത്തിയും തമന്നയും ഒന്നിയ്ക്കുന്ന സിരുതൈയ് സംവിധാനം ചെയ്യുന്നത് ശിവയാണ്. ഡിസംബര്‍ അവസാനം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam