മിഠായി പോസ്റ്റര്‍ വിവാദത്തില്‍

ചിത്രത്തിന്റെ പോസ്റ്ററില്‍ നായിക രണ്ട് പയ്യന്‍മാരെയും കെട്ടി ചിരിച്ചുകൊണ്ടുവരുന്ന സീനാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ഉണ്ണിമായ, സന്തോഷ്, പ്രഭ എന്നിവരാണ്.
മിഠായി പോസ്റ്റര്‍ തമിഴര്‍ക്ക് ഒട്ടും മധുരിച്ചിട്ടില്ലെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ആഗസ്റ്റ് 15ന് പുറത്തുവന്ന പോസ്റ്ററിലെ തലവാചകം സ്വാതന്ത്ര്യം ആഘോഷിക്കുകയെന്നാണ്. പോസ്റ്ററിലെ ഈ ദ്വയാര്‍ത്ഥം മനസ്സിലാക്കാന്‍ ഏത് മണ്ടനും സാധിയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ഈ പോസ്റ്ററുമായി സിനിമയിറങ്ങിയാല്‍ തിയറ്ററുകളില്‍ സിനിമ ഓടിയ്ക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരു പെണ്‍കുട്ടിയും രണ്ട് പുരുഷന്മാരും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. എന്നാല്‍ പോസ്റ്റര്‍ കണ്ട് കഥയും ക്ലൈമാക്‌സും തീരുമാനിയ്ക്കരുതെന്ന്് സംവിധായകന്‍ അന്‍പ് പറയുന്നു. സിനിമയുടെ ക്ലൈമാകസ്് വ്യത്യസ്തമാണെന്നും ആരും പ്രതീക്ഷിയ്ക്കാത്തതാണെന്നും അന്‍പ് ഉറപ്പുനല്‍കുന്നു.


Click it and Unblock the Notifications