തമിഴില്‍ നദിയ-സിമ്രാന്‍ പോരാട്ടം
തമിഴ് സിനിമയിലെ താര പോരാട്ടത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്.
കുറച്ചു കാലം മുമ്പു വരെ രജനിയിലും കമലിലും ഒതുങ്ങി നിന്നിരുന്ന പോരാട്ടമിപ്പോള്‍ പുതു തലമുറയിലെ വിജയ്-അജിത്, തൃഷ-നയന്‍താര, ധനുഷ്-ചിമ്പു എന്നിവര്‍ക്കിടയിലേക്കും വ്യാപിച്ചിരിയ്‌ക്കുകയാണ്.
എന്നാല്‍ വ്യത്യസ്‌തമായ ഒരു താര പോരാട്ടത്തിനു കൂടി തമിഴ് സിനിമ സാക്ഷ്യം വഹിയ്‌ക്കുകയാണിപ്പോള്‍. വിവാഹത്തിനു ശേഷം സിനിമയോട് വിട പറയുകയും പിന്നീടൊരു ഇടവേളയ്‌ക്കു ശേഷം തിരിച്ചെത്തുകയും ചെയ്ത നദിയാ മൊയ്‌തുവും സിമ്രാനും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോഴവിടെ കൊഴുക്കുന്നത്.
അമ്മ സഹോദരി, മരുമകള്‍ തുടങ്ങിയ വേഷങ്ങളാണ് ഇരുവരെയും ഇപ്പോള്‍ തേടിയെത്തുന്നത്. വിവാഹം കഴിഞ്ഞ താരങ്ങളെ സിനിമയ്‌ക്കും ആരാധകര്‍ക്കും വേണ്ടെന്ന പഴയ നിയമം തിരുത്തുന്നതിനുള്ള ശ്രമത്തിലാണ് ഈ രണ്ടു താരങ്ങളും.
വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷമാണ് തിരിച്ചെത്തിയതെങ്കിലും നദിയാ മൊയ്‌തു പഴയ യുവത്വവും പ്രസരിപ്പും നില നിര്‍ത്തുന്നത് നിര്‍മാതക്കള്‍ക്കിടയിലും സംവിധായകര്‍ക്കിടയിലും ഈ താരത്തെ കൂടുതല്‍ പ്രിയങ്കരിയാക്കുന്നുണ്ട്.
ഈ മുന്നേറ്റത്തെ പ്രതിഫലത്തില്‍ കുറവ് വരുത്തിയും വേഷങ്ങളില്‍ വിട്ടു വീഴ്‌ച ചെയ്‌തും ചെറുക്കാനുള്ള ശ്രമത്തിലാണ് സിമ്രാന്‍. ഈ പോരാട്ടത്തില്‍ ആര് മുന്നേറുമെന്ന് നോക്കിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം.


Click it and Unblock the Notifications