നമിത പ്രതിഫലം വര്‍ദ്ധിപ്പിച്ചു
ഒരു സിനിമയുടെ പേര് തന്റെ പേരിനൊപ്പം പതിച്ചു കിട്ടുക, വളരെക്കുറച്ച് താരങ്ങള്‍ക്ക് മാത്രം ലഭിച്ച ഈ ഭാഗ്യമിപ്പോള്‍ നമിതയെയും തേടിയെത്തിയിരിക്കുകയാണ്.
പുതിയ ചിത്രമായ ജഗന്‍മോഹിനിയുടെ പേരും ചേര്‍ത്ത് താരത്തെ ആരാധകരിപ്പോള്‍ ജഗന്‍മോഹിനി നമിതയെന്നാണ് കൂപ്പിടുന്നത്.
തെന്നിന്ത്യയില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ തന്നെ വെല്ലാനാരുമില്ലെന്ന് ഇതിനകം മനസ്സിലാക്കിയ താരം തന്റെ പ്രതിഫലവും ഉയര്‍ത്തിയെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. 40-50 ലക്ഷം വരെയായി നമിത തന്റെ പ്രതിഫല തുക വര്‍ദ്ധിപ്പിച്ചെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
തന്റെ ഡേറ്റിനായി സമീപിയ്‌ക്കുന്ന നിര്‍മാതാക്കളോട് കുറഞ്ഞത് ആറു മാസം കാത്തു നില്‌ക്കാനും ഈ താരം പറയുന്നുണ്ടത്രേ. അടുത്തു തന്നെ അടുത്ത 18 മാസത്തേക്കുള്ള നമിതയുടെ ഡേറ്റുകള്‍ കഴിയുമെന്നും കേള്‍ക്കുന്നുണ്ട്.
തമിഴിലെയും തെലുങ്കിലെയും പല താരങ്ങളും നമിതയെ കവച്ചു വെയ്‌ക്കാനുള്ള ശ്രമവുമായി ഗ്ലാമര്‍ റോളുകളില്‍ എത്തുന്നുണ്ടെങ്കിലും അതൊന്നും നമിതയ്‌ക്ക് വെല്ലുവിളിയാകുന്നേയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications