വിവാഹമെന്ന്‌ കേട്ടാല്‍ നമിതയുടെ മുഖം വാടും
സിനിമ, അഭിനയം, ഗ്ലാമര് പ്രദര്ശനം അങ്ങനെ എന്തിനെക്കുറിച്ച് ചോദിച്ചാലും നമിതയ്ക്ക് പറയാന് ഏറെക്കാര്യങ്ങളുണ്ട്. എന്നാല് അതിനിടെ ട്രാക്ക് മാറ്റി ഒന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചുനോക്കൂ, കേട്ടഭാവം പോലും കാണിക്കില്ല ഈ ഗ്ലാമര് റാണി.
ഈയിടെ താരം നടത്തിയ വാര്ത്താസമ്മേളനത്തിനിടെയും ഇതുസംഭവിച്ചു. പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകഴിഞ്ഞ് അവസാനം മാധ്യമപ്രവര്ത്തകര് കല്യാണമെന്ന ചോദ്യമെറിഞ്ഞു. അപ്പോള് താരം വളരെ മര്യാദയോടെ ഇക്കാര്യത്തില് തനിയ്ക്കൊന്നും പറയാനില്ലെന്ന് അറിയിച്ചുവത്രേ.
കല്യാണമെന്ന് കേള്ക്കുമ്പോള് നമിതയിങ്ങനെ ഒഴിഞ്ഞുമാറുന്നതെന്നത് എന്താണെന്ന് എല്ലാവരുടെയും ഉള്ളില് ഒരു ചോദ്യമുണ്ട്. ഇത്തരം ചോദ്യം ചോദിച്ചുകഴിഞ്ഞാല് ഉടന്തന്നെ നമിതയുടെ ഉത്സാഹമൊക്കെ കെട്ടടങ്ങുമെന്നും കേള്ക്കുന്നു.
മുമ്പ് അഭിനയ ജീവിതം തുടങ്ങിയ കാലത്ത് നമിതയ്ക്ക് ഒരു ഫോട്ടോഗ്രാഫറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. എന്നാല് പിന്നീട് നമിത ഈ ബന്ധം ഉപേക്ഷിക്കുകയും പൂര്ണ്ണമായും അഭിനയത്തില് ശ്രദ്ധിക്കുകയുമായിരുന്നു. ഈ ബന്ധം പരാജയപ്പെട്ടതിലുള്ള വിഷമമാണോ വിവാഹമെന്ന ചോദ്യത്തിന് മുന്നില് നമിതയെ അസ്വസ്ഥയാക്കുന്നതെന്നും ചിലരൊക്കെ ചോദിക്കുന്നുണ്ട്.
ഒരിക്കല് നമിത വിവാഹത്തിനൊരുങ്ങുന്നുവെന്ന് മാധ്യമങ്ങളെല്ലാം വാര്ത്ത നല്കിയിരുന്നു. ഇത് തന്നെ ശരിക്കും വേദനിപ്പിച്ചുവെന്ന് നമിത പറയുന്നു. എന്നാല് ഇക്കാരണം കൊണ്ട് തനിക്കാരോടും പിണക്കമില്ലെന്നും എല്ലാ മാധ്യമസ്ഥാപനങ്ങളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും താരം പറയുന്നു.
ഇപ്പോള് പുതിയ ചിത്രമായ ജഗന്മോഹിനിയുടെ തമിഴ് പതിപ്പിന്റെ ജോലിത്തിരക്കിലാണ് നമിത. ഇതിന്റെ കന്നഡ പതിപ്പ് ബോക്ലോഫിസില് വന് വിജയം നേടിയിരുന്നു. തമിഴ് ചലച്ചിത്രലോകത്ത് സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒരു ചിത്രത്തിനായി ഇത്രയേറെ പണം ചെലവഴിക്കുന്നത് ഇതാദ്യമായാണെന്നാണ് ചലച്ചിത്ര നിരീക്ഷകര് പറയുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്


Click it and Unblock the Notifications