»   » പ്രഭു-നയന്‍സ് കല്യാണം റംലത്ത് കോടതിയില്‍

പ്രഭു-നയന്‍സ് കല്യാണം റംലത്ത് കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Prabhu-Ramlath
നടന്‍ പ്രഭുദേവയോടൊപ്പം ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റംലത്ത് ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചു.

പ്രഭുദേവ നടി നയന്‍താരയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് റംലത്ത് കോടതിയെ സമീപിച്ചിരിക്കുന്നത്.

നയന്‍താരയുമായുള്ള പ്രഭുദേവയുെട വിവാഹം തടയണമെന്നാണ് ഇവരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രഭുദേവ നയന്‍താരയ്‌ക്കൊപ്പമാണ് കഴിയുന്നതെന്നും ഇത് തടയണമെന്നും തന്നെ ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നയന്‍താരയെ വിവാഹം ചെയ്യുമെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നയന്‍താരയ്‌ക്കെതിരെ റംലത്ത് രംഗത്തെത്തയിരിുന്നു. എന്നാല്‍ 3കോടി രൂപ നല്‍കി റംലത്തുമായുള്ള വിവാഹബന്ധം പ്രഭുദേവ വേര്‍പെടുത്തിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam