»   » ധോണിയ്‌ക്കൊപ്പം പ്രഭുദേവ

ധോണിയ്‌ക്കൊപ്പം പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam
Dhoni
പ്രകാശ് രാജിന്റെ പുതിയ സംവിധാന സംരംഭമായ ധോണിയില്‍ പ്രഭുദേവയും അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ പേരിലൊരുക്കുന്ന സിനിമയിലേക്കാണ് പ്രഭുദേവയും എത്തുന്നത്.

അടുത്ത സുഹൃത്ത് കൂടിയായ പ്രകാശിന്റെ നിര്‍ബന്ധപ്രകാരമാണ് പ്രഭു ഈ സിനിമയിലേക്കെത്തുന്നത്. അടുത്തിടെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് പ്രഭുദേവ ധോണിയുടെ പോണ്ടിച്ചേരി ലൊക്കേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് പ്രഭുവിനെ കൂടി സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ കൊള്ളാമെന്ന ആലോചന സംവിധായകനുണ്ടായത്. ഇതിന് പ്രഭുദേവ സമ്മതം മൂളുകയുമായിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെപ്പോലെ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു ബാലന്റെ കഥയാണ് ധോണിയിലൂടെ പ്രകാശ് രാജ് പറയുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് പ്രഭുദേവ പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Prabhu Deva will be doing a one- song appearance in Dhoni after hearing the script from his good friend

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam