മഞ്ഞു പോലൊരു പെണ്‍കുട്ടി തമിഴിലേക്ക്
മഞ്ഞു പോലൊരു പെണ്‍കുട്ടി തമിഴിലേക്ക്
കമലിന്റെ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രം നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയ ചിത്രമാണ്. ചിത്രത്തിന്റെ വിവാദപരമായ പ്രമേയമാണ് ബോക്സോഫീസ് പ്രകടനത്തെ ബാധിച്ചത്.
സൂപ്പര്‍ഹിറ്റുകളാവുന്ന ചിത്രങ്ങളാണ് സാധാരണയായി മലയാളത്തില്‍ നിന്നും തമിഴിലേക്ക് റീമേക്ക്് ചെയ്യാറുള്ളത്. എന്നാല്‍ മൊഴിമാറ്റം നടത്തി തമിഴില്‍ ചിത്രമിറക്കാന്‍ അതൊന്നും നോക്കേണ്ട കാര്യമില്ല. മഞ്ഞു പോലൊരു പെണ്‍കുട്ടി മൊഴിമാറ്റം നടത്തി തമിഴിലിറക്കാനൊരുങ്ങുകയാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍.
മലയാളത്തില്‍ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞതിനു ശേഷമാണ് തമിഴ് മൊഴിമാറ്റം പുറത്തുവരുന്നത്. തമിഴിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications