കവര്‍സ്റോറി തമിഴിലേക്ക് ഡബ് ചെയ്യുന്നു
കവര്‍സ്റോറി തമിഴിലേക്ക് ഡബ് ചെയ്യുന്നു
ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം തമിഴിലേക്ക് ഡബ് ചെയ്യുന്നു. സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കഴിഞ്ഞ പൊങ്കലിന് ഇറങ്ങിയ യുടെ വിജയത്തെത്തുടര്‍ന്നാണ് ഡബ് ചെയ്യാന്‍ തീരുമാനിച്ചത്.
യുടെ വിജയത്തോടെ സുരേഷ് ഗോപിക്ക് തമിഴ്നാട്ടില്‍ ഏറെ പ്രേക്ഷകരെ കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതിനു പുറമെ യിലെ നായികയായ താബു തമിഴ്നാട്ടുകാര്‍ക്ക് സുപരിചിതയാണെന്നതും ചിത്രം ഡബ് ചെയ്യാന്‍ അണിയറക്കാരെ പ്രേരിപ്പിച്ച ഘടകമാണ്.
കേരളത്തില്‍ ഈ ചിത്രത്തിന് വലിയ വിജയമൊന്നും നേടാനായില്ലെങ്കിലും തമിഴില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപിക്കു പുറമെ ബിജുമേനോനും നെടുമുടി വേണുവും ആണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടെലിവിഷന്‍ ചാനല്‍ സ്വന്തമായുള്ള വിജയ് മേനോന്റെ സത്യാന്വേഷണങ്ങളാണ് യുടെ പ്രമേയം. താബു ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറെ അവതരിപ്പിക്കുന്നു. കാഴ്ചയ്ക്ക് അല്പം തകരാറുള്ള കമ്പ്യൂട്ടര്‍ പ്രോഗാമര്‍ക്ക് കണ്ണട വച്ചില്ലെങ്കില്‍ ഒന്നും വ്യക്തമായി കാണാന്‍ കഴിയില്ല. ഈ കഥാപാത്രത്തിന്റെ മുന്നില്‍ വച്ച് രണ്ടു കൊലപാതകങ്ങള്‍ നടക്കുന്നതോടെ ചിത്രം ഒരു സസ്പെന്‍സിലേക്ക് നീങ്ങുന്നു. രണ്ട് കൊലപാതകങ്ങള്‍ക്കും അവള്‍ ദൃക്സാക്ഷിയായെങ്കിലും കണ്ണട ധരിയ്ക്കാത്തതിനാല്‍ കൊലപാതകിയെ വ്യക്തമായി അവള്‍ക്ക് കാണാന്‍ കഴിയുന്നില്ല. സ്വാഭാവികമായും അവള്‍ പൊലീസിന്റെ കണ്ണില്‍ കുറ്റവാളിയുമായി. അപ്പോഴാണ് വിജയ് മേനോന്‍ എന്ന ടിവി ജേര്‍ണലിസ്റ് അവളുടെ രക്ഷക്കെത്തുന്നത്.


Click it and Unblock the Notifications