പഞ്ചതന്ത്രത്തില്‍ അഞ്ച് നായകര്‍, ഏഴ് നായികമാര്‍
പഞ്ചതന്ത്രത്തില്‍ അഞ്ച് നായകര്‍, ഏഴ് നായികമാര്‍
കെ. എസ്. രവികുമാറിന്റെ കമലഹാസന്‍ ചിത്രമായ പഞ്ചതന്ത്രത്തില്‍ അഞ്ച് നായകന്മാരും ഏഴ് നായികമാരും.
കമലഹാസന് പുറമെ മലയാളത്തില്‍ നിന്ന് ജയറാം, കന്നടയില്‍ നിന്ന് രമേഷ് അരവിന്ദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സീമന്‍, യു. ജി. സേതു എന്നിവരാണ് മറ്റ് നായകന്മാര്‍.
കമലഹാസനും ജയറാമും തെന്നാലിക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. കെ. എസ്. രവികുമാറിന്റെ തന്നെ ചിത്രമായ തെന്നാലിയില്‍ ഒരു പ്രധാന വേഷമായിരുന്നു ജയറാം അവതരിപ്പിച്ചിരുന്നത്. ടി. കെ. രാജീവ്കുമാറിന്റെ മലയാള ചിത്രമായ ചാണക്യനിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
സിമ്രാന്‍, ഉര്‍വശി, ഐശ്വര്യ, സാംഘ്വി, രമ്യാ കൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ വിദ്യ എന്ന പുതുമുഖം കൂടി നായികമാരിലൊളായി ചിത്രത്തിലെത്തുന്നുണ്ട്. കമലഹാസന്റെ നായികയായാണ് സിമ്രാന്‍ അഭിനയിക്കുന്നത്. തെനാലിയില്‍ കമലഹാസന്റെ നായികയായി അഭിനയിച്ച ദേവയാനിയാണ് ഏഴാമത്തെ നായിക.
ചിത്രത്തില്‍ ഏതാനും ചില സീനുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ് ദേവയാനിയുടേത്. കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേമിക്കുന്ന പെണ്‍കുട്ടിയായാണ് ദേവയാനി അഭിനയിക്കുന്നത്.
കെ. എസ്. രവികുമാര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്.


Click it and Unblock the Notifications