കമലുമായി പിരിഞ്ഞ് സരിക അഭിനയരംഗത്തേക്ക്
കമലുമായി പിരിഞ്ഞ് സരിക അഭിനയരംഗത്തേക്ക്
വിവാദങ്ങള്‍ക്കൊടുവില്‍ കമലഹാസനും സരികയും വേര്‍പിരിയുന്നു. ഇനി ഒരുമിച്ചു ജീവിക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചുകഴിഞ്ഞു. കമലലഹാസനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ സരിക വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരികയും ചെയ്തു.
ഇരുവരും ഇപ്പോള്‍ വേറിട്ടാണ് താമസിക്കുന്നത്. കുട്ടികള്‍ സരികയോടൊപ്പമാണ്. ഇനി കമലുമായി ഒന്നിച്ചുജീവിക്കാന്‍ താത്പര്യമില്ലെന്ന് സരിക വ്യക്തമാക്കികഴിഞ്ഞു.
പുന്നകൈ പൂവേ എന്ന ചിത്രത്തിലൂടെയാണ് സരിക വീണ്ടും സിനിമാരംഗത്ത് തിരിച്ചെത്തുന്നത്. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് താന്‍ വീണ്ടും അഭിനയിക്കുന്നതെന്ന് സരിക പറയുന്നു. പുന്നകൈ പൂവേയില്‍ ഗ്ലാമര്‍ വേഷത്തിലാണ് സരിക അഭിനയിക്കുന്നത്. അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിനിടയില്‍ വേഷം തിരഞ്ഞെടുക്കുന്നതിലൊന്നും സരിക നിബന്ധനകള്‍ വയ്ക്കുന്നില്ല.
സരികയുമായുള്ള ബന്ധത്തില്‍ താളപ്പിഴകളുണ്ടെന്ന് കമല്‍ നേരത്തെ പറഞ്ഞിരുന്നു. സരിക വീണ്ടും അഭിനയിക്കുന്നത് അറിഞ്ഞപ്പോള്‍ തങ്ങള്‍ ഒന്നിച്ചുകഴിയുമ്പോള്‍ അഭിനയിക്കാന്‍ താന്‍ സരികയെ നിര്‍ബന്ധിച്ചിരുന്നുവെന്നും അപ്പോഴൊന്നും സരിക താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നുമായിരുന്നു കമലിന്റെ പ്രതികരണം.
അതേ സമയം വേണമെങ്കില്‍ കമലിനോടൊപ്പവും അഭിനയിക്കാന്‍ ഒരുക്കമാണെന്നാണ് സരിക പറയുന്നത്. അതെ, സരിക നയം വ്യക്തമാക്കി കഴിഞ്ഞു.


Click it and Unblock the Notifications