തമിഴ് ചിത്രത്തില്‍ മീരക്കു പകരം ഭാവന
തമിഴ് ചിത്രത്തില്‍ മീരക്കു പകരം ഭാവന
മീര ജാസ്മിന്റെ തമിഴിലെ കരിയര്‍ സമിശ്രമായ ഫലങ്ങളാണുണ്ടാക്കുന്നത്. സണ്ടൈ കോഴി, മെര്‍ക്കുറി പൂക്കള്‍ തുടങ്ങിയ തമിഴിലെ പുതിയ ചിത്രങ്ങള്‍ മികച്ച പ്രതികരണവുമായി മുന്നോട്ടു പോകുന്തോറും കരാറായ ചിത്രങ്ങളില്‍ നിന്ന് മീര ഒഴിവാക്കപ്പെടുന്നു.
സേതു, നന്ദ, പിതാമഹന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ബാലുവിന്റെ പുതിയ ചിത്രത്തില്‍ മീര ജാസ്മിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. നാന്‍ കടവുള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അജിത്താണ് നായകന്‍.
ഭാവന നായികയായ ചിത്തിരം പേശുതടി കണ്ടതോടെ വിക്രത്തിന്റെ മനം മാറി. നായികയായി ഭാവനയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. അതോടെ മീര ചിത്രത്തില്‍ നിന്നും പുറത്തായി.
നേരത്തെ ചേരന്റെ പുതിയ ചിത്രത്തില്‍ നിന്നും മീരയെ ഒഴിവാക്കിയിരുന്നു. പകരം സന്ധ്യയെയാണ് നായികയായി നിശ്ചയിച്ചത്. മീരക്കു പകരക്കാരാവുന്നത് മലയാളത്തില്‍ നിന്നെത്തുന്ന നടിമാരാണെന്നതാണ് കൗതുകം.


Click it and Unblock the Notifications