ഫോര്‍ ദി പീപ്പിള്‍ തമിഴിലേക്ക്

By Staff

ഫോര്‍ ദി പീപ്പിള്‍ തമിഴിലേക്ക്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഫോര്‍ ദി പീപ്പിള്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നു. ജയരാജ് തന്നെയാണ് ചിത്രം തമിഴിലുമൊരുക്കുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ച ജയരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. വ്യത്യസ്തമായ കഥയും ഗാനങ്ങളുമാണ് ഫോര്‍ ദി പീപ്പിളിനെ വന്‍വിജയമാക്കിയത്. തമിഴ് പ്രേക്ഷകര്‍ക്കും ഇത് ഏറെ ആകര്‍ഷകമായിരിക്കും എന്ന കണക്കുകൂട്ടലിലാണ് ജയരാജ്.

മലയാള ചിത്രത്തില്‍ നായകരായി അഭിനയിച്ചവര്‍ തന്നെയാണ് തമിഴ് ചിത്രത്തിലും അഭിനയിക്കുന്നത്. ഫോര്‍ ദി പീപ്പിളിന് പിന്നില്‍ അണിനിരന്ന സാങ്കേതിക പ്രവര്‍ത്തകര്‍ മിക്കവരും തമിഴ് ചിത്രത്തിലുമുണ്ടാവും.

തമിഴ് റീമേക്കിനോടൊപ്പം തന്നെ ചിത്രം തെലുങ്കില്‍ ഡബ് ചെയ്യാനും പദ്ധതിയുണ്ട്. തമിഴില്‍ ഹിറ്റായ പല ചിത്രങ്ങളും തെലുങ്കില്‍ ഡബ് ചെയ്യുന്നത് പതിവാണ്.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്രോണിക് ബാച്ചിലര്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വന്‍വിജയമായിരുന്നു. സിദ്ദിക്ക് തന്നെയാണ് തമിഴ് ചിത്രമായ എങ്കള്‍ അണ്ണയും സംവിധാനം ചെയ്തത്. 2003ലെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടനും തമിഴില്‍ റീമേക്ക് ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മലയാളത്തില ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ ഫോര്‍ ദി പീപ്പിളും തമിഴിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X