കലാഭവന്‍ മണി തമിഴില്‍ നായകനായി
കലാഭവന്‍ മണി തമിഴില്‍ നായകനായി
ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ കലാഭവന്‍ മണി പ്രമുഖ തമിഴ് സംവിധായകന്‍ പി. വാസുവിന്റെ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു.
കാതല്‍....കിശ്.....കിശ് എന്നാണ് ചിത്രത്തിന്റെ പേര്. ജെമിനിക്ക് ശേഷം ഒരു ഇടവേള പിന്നിട്ടാണ് കലാഭവന്‍ മണി വീണ്ടും തമിഴില്‍ അഭിനയിക്കുന്നത്.
വിനയന്റെ കാട്ടുചെമ്പകത്തിലും ചില തമിഴ് ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള കല്യാണിയാണ് കാതല്‍....കിശ്.....കിശിലെ നായികയാവുന്നത്. ബാല, മനോ, ചിത്ര, വിവേക്, മണിവര്‍ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
സംഗീതം വിദ്യാസാഗര്‍. റാബി പിക്ചേഴ്സും പ്രണവം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications