ദേവയാനി ഒളിച്ചോടി വിവാഹം കഴിച്ചു..!
ദേവയാനി ഒളിച്ചോടി വിവാഹം കഴിച്ചു..!
ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന്‍ നടിയായ ദേവയാനി കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. തമിഴ് സിനിമയില്‍ വളര്‍ന്നുവരുന്ന സംവിധായകനായ രാജ്കുമാറാണ് ദേവയാനിയുടെ ഹൃദയം കവര്‍ന്നത്.
വിവാഹത്തിന് അച്ഛനമ്മമാരുടെ സമ്മതമില്ലാത്തതാണത്രെ ദേവയാനി ഒളിച്ചോടിയതിന്റെ കാരണം. മകളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിപ്പെട്ട് ദേവയാനിയുടെ അച്ഛനമ്മമാര്‍ ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ദേവയാനി നായികയായി അഭിനയിച്ച നീ വരുവായ് എന്ന, വിനുകും മനുക്കും എന്നീ ചിത്രങ്ങളുടെ സെറ്റില്‍ വെച്ചാണ് ഇരുവര്‍ക്കും പ്രണയം മൊട്ടിടുന്നത്. ഈ ചിത്രങ്ങളുടെ സംവിധായകന്‍ രാജ്കുമാറല്ലാതെ മറ്റാരുമായിരുന്നില്ല.
തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ക്കു പുറമെ മലയാളത്തിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ശരത് കുമാര്‍ നായകനായ സൂര്യവംശം പുറത്തിറങ്ങിയതോടെ ഒരു ഗ്രാമീണ കന്യകയുടെ ഭാവമാണ് തമിഴ് മക്കള്‍ ദേവയാനിക്ക് പതിച്ചു നല്‍കിയത്. അതുവരെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്ന ദേവയാനി സൂര്യവംശം പുറത്തിറങ്ങിയതോടെ അത്തരം വേഷങ്ങളോട് വിടപറഞ്ഞു.
മലയാളി സംവിധായകന്‍ സിദ്ദിഖ് സംവിധാനം ചെയ്ത തമിഴ് ചിത്രം ഫ്രണ്ട്സില്‍ ദേവയാനിയായിരുന്നു നായികാവേഷം ചെയ്തത്. വിജയിന്റെ നായികയായിട്ടായിരുന്നു അവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.
ഇതിനു പുറമെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡും ദേവയാനിക്കായിരുന്നു.


Click it and Unblock the Notifications