വിസ്മയം കൊള്ളിക്കാന്‍ ആളവന്താന്‍

By Staff

വിസ്മയം കൊള്ളിക്കാന്‍ ആളവന്താന്‍

രണ്ടു സഹോദരങ്ങള്‍ തമ്മിലുള്ള പോരാണ് ആളവന്താന്റെ ഉള്ളടക്കം. 16 വര്‍ഷം മുമ്പ് കമല്‍തന്നെ എഴുതി പ്രസിദ്ധീകരിച്ച കഥയാണ് ഈ ചിത്രത്തിനാധാരം. എന്നാല്‍ കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരുത്തി ഇതിനെ ഒരു പുതിയ കഥയാക്കിയിട്ടുണ്ടെന്ന് കമല്‍ അവകാശപ്പെടുന്നു. ചിത്രം തമിഴിലും ഹിന്ദിയിലും ഒരേസമയത്താണ് പൂര്‍ത്തിയായത്. ഹിന്ദിയില്‍ ആളവന്താന്‍ അഭയ് ആണ്.

നന്ദകുമാര്‍, മേജര്‍ വിജയ്കുമാരാനന്ദ് എന്നീ രണ്ടു സഹോദരങ്ങളാണ് കേന്ദ്രകഥാപാത്രങ്ങള്‍. എന്നും പുതുമ ഇഷ്ടപ്പെടുന്ന കമലഹാസന്‍ രണ്ടു സഹോദരങ്ങളെയും അവതരിപ്പിക്കുന്നു. ക്രൂരനായ നന്ദകുമാറിനു വേണ്ടി കമലഹാസന്‍ തന്റെ ശരീരത്തില്‍ തന്നെ ഏറെ മാറ്റം വരുത്തിയിരിക്കുന്നു. ഭാരം കുറയ്ക്കുകയും തല മൊട്ടയടിക്കുകയും നനാവുകയും ചെയ്ത് വിവാദം വരുത്തിവച്ചതും ഈ കഥാപാത്രം തന്നെ.

രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത് - രവീണാ ടാണ്ടനും മനീഷാ കൊയ്രാളയും. ചിത്രത്തില്‍ ഐശ്വര്യാറായി നായികയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടന്നില്ല.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള കലൈപുലി താണുവിനുവേണ്ടി സുരേഷ് കൃഷ്ണയാണ് ആളവന്താന്‍ സംവിധാനം ചെയ്യുന്നത്. മലയാളിവേരുകളുള്ള പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം ചെയ്തതുപോലെ കമലഹാസന്‍ ഈ ചിത്രത്തിലും പാടിയിരിക്കുന്നു. മഹാലക്ഷ്മിയുമൊത്ത് ഒരു യുഗ്മഗാനം.

കമലിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രവണത കൂടി ആളവന്താനില്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നു. രവീണാ ടാണ്ടനും മനീഷാ കൊയ്രാളയും കമലിന്റെ നീണ്ട ചുംബന പട്ടികയില്‍ പെടുമോ എന്ന കാര്യം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X