തമിഴ്തെന്‍കാശിയില്‍ നെപ്പോളിയനും ശരത്കുമാറും
തമിഴ്തെന്‍കാശിയില്‍ നെപ്പോളിയനും ശരത്കുമാറും
മലയാളത്തിലെ വന്‍ ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്കില്‍ നെപ്പോളിയനും ശരത്കുമാറും നായകന്മാരാവുന്നു. വിവേക് ആണ് ഉപനായക വേഷത്തിലെത്തുന്നത്.
തെങ്കാശിപ്പട്ടണം തമിഴില്‍ തെന്‍കാശിപ്പട്ടണമായാണ് മാറുന്നത്. റാഫി മെക്കാര്‍ട്ടിന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ നെപ്പോളിയനും ലാല്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ ശരത്കുമാറും അവതരിപ്പിക്കുന്നു. ദിലീപിന്റെ കോമഡി വേഷത്തില്‍ അഭിനയിക്കുന്നത് വിവേകും.
തെങ്കാശിപ്പട്ടണം തെന്‍കാശിപ്പട്ടണമാവുമ്പോള്‍ ഒരു അഭിനേതാവിന് മാത്രം മാറ്റമില്ല- ചിത്രത്തിലെ നായികയായ സംയുക്താ വര്‍മയ്ക്ക്. സുരേഷ് ഗോപിയുടെ നായിക തമിഴില്‍ നെപ്പോളിയന്റെ നായികയാവുന്നു. ഗീതു മോഹന്‍ദാസ് അവതരിപ്പിച്ചിരുന്ന വേഷം ദേവയാനിക്കാണ്.
കാവ്യാ മാധവന്റെ കഥാപാത്രം അശ്വതി അവതരിപ്പിക്കുന്നു. അശ്വതി ആദ്യമായാണ് തമിഴില്‍ അഭിനയിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്റെ തന്നെ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് അശ്വതി സിനിമയില്‍ അരങ്ങേറുന്നത്.


Click it and Unblock the Notifications