കമലഹാസന്റെ നായികയായി അഭിരാമി
കമലഹാസന്റെ നായികയായി അഭിരാമി
തമിഴില്‍ നേട്ടങ്ങള്‍ കൊയ്യുന്ന അഭിരാമിയ്ക്ക് ഒടുവില്‍ കമലഹാസന്റെ നായികാവേഷം. ഹേ റാമിന് ശേഷം കമലഹാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിരാമി നായികയാവുന്നത്.
സന്ദിയാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് കമലഹാസന്‍ തന്നെയാണ്. നെപ്പോളിയനും കമലഹാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ നാസറും പ്രത്യക്ഷപ്പെടുന്നു.
മലയാളത്തില്‍ ഏതാനും സിനിമകള്‍ക്ക് ശേഷം വേഷങ്ങള്‍ കുറഞ്ഞ അഭിരാമിക്ക് തമിഴിലേക്കുള്ള കൂടുമാറ്റം ഗുണം ചെയ്തു. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാനും മടി കാണിക്കാത്ത അഭിരാമി തമിഴില്‍ പെട്ടെന്നാണ് ശ്രദ്ധ നേടിയത്.
കമല്‍ സംവിധാനം ചെയ്തുവരുന്ന മരുതനായകം ഇനിയും പൂര്‍ത്തിയായിട്ടില്ല. വന്‍ചെലവ് വരുന്നതു മൂലമാണ് വിവിധ ഭാഷകളില്‍ ഒരുക്കുന്ന മരുതനായകം അപൂര്‍ണമാക്കി നിര്‍ത്തിയിരിക്കുന്നത്.


Click it and Unblock the Notifications