ചേരന്‍ ചിത്രത്തില്‍ വേഷമിടാന്‍ ശ്രീനിയില്ല

By Staff

ചേരന്‍ ചിത്രത്തില്‍ വേഷമിടാന്‍ ശ്രീനിയില്ല

ഉദയനാണ് താരം എന്ന ചിത്രം കണ്ടതിനു ശേഷം തമിഴ് സംവിധായകനും നടനുമായ ചേരന്‍ ശ്രീനിവാസന്റെ ഒരു ആരാധകനാണ്. ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്ത ഈ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ചേരന്‍ ആലോചിച്ചിരുന്നതാണ്.

ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ അനുയോജ്യനായ നടനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ചേരന് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. സൂപ്പര്‍താരങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള അവതരണരീതി തമിഴ് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഉദയനാണ് താരം റീമേക്ക് ചെയ്യാനുള്ള പ്രൊജക്ട് ഉപേക്ഷിച്ചെങ്കിലും തന്റെ അടുത്ത ചിത്രമായ മായക്കണ്ണാടിയില്‍ അഭിനയിക്കാന്‍ ചേരന്‍ ശ്രീനിവാസനെ ക്ഷണിച്ചു. എന്നാല്‍ ഈ ക്ഷണം നിരസിക്കുകയാണ് ശ്രീനിവാസന്‍ ചെയ്തത്.

മലയാളത്തിലെ തിരക്കുകള്‍ കാരണം ഡേറ്റ് നല്‍കാന്‍ കഴിയാത്തതിനാലാണത്രെ ചേരന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ശ്രീനി നിരസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X