ഐ.വി.ശശിയുടെയും സീമയുടെയും മകള്‍ സിനിമയില്‍
ഐ.വി.ശശിയുടെയും സീമയുടെയും മകള്‍ സിനിമയില്‍
ഒരു താരസന്തതി കൂടി സിനിമയിലെത്തുന്നു. സംവിധായകന്‍ ഐ. വി. ശശിയുടെയും നടി സീമയുടെയും മകള്‍ അനു തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്.
ഉമാശങ്കരി, അനുഷ, അനുശ്രീ എന്നീ താരസന്തതികള്‍ക്ക് പിന്നാലെയാണ് അനുവും സിനിമയിലെത്തുന്നത്. നടി സുമിത്രയുടെ മകളായ ഉമാശങ്കരി ഈയിടെയാണ് സിനിമയിലെത്തിയത്. നടി കെ. ആര്‍. വിജയയുടെമകള്‍ അനുഷയും നടി അനുരാധയുടെ മകള്‍ അനുശ്രീയും ഗ്ലാമര്‍ വേഷങ്ങളിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
കാതല്‍ ഡോട് കോം എന്നാണ് അനുവിന്റെ ആദ്യചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രസന്നയാണ് ചിത്രത്തിലെ നായകന്‍. ഫൈവ് സ്റാര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രന്നന്നയുടെ രണ്ടാമത്തെ ചിത്രമാണിത്.
ശ്രുതിരാജാണ് ചിത്രത്തിലെ മറ്റൊരു നായിക. വടിവേലു, മദന്‍ ബാബു, പാണ്ഡു, സേതുവിനായകം, നിരോഷം എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications