സിനിമയിലും അജിത്ത് പൈലറ്റാവുന്നു

By Staff

സിനിമയിലും അജിത്ത് പൈലറ്റാവുന്നു

തമിഴിലെ മുന്‍നിര നടനായ അജിത്ത് ഇപ്പോള്‍ വളരെ സെലക്ടീവാണ്. ക്ഷണിക്കുന്ന എല്ലാ ചിത്രങ്ങളിലും കയറി അഭിനയിക്കാന്‍ അജിത്തിന് താത്പര്യമില്ല. വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമാണ് അജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്.

സിനിമയിലെന്നതു പോലെ തന്നെ മറ്റൊരു രംഗത്തും കമ്പം കയറിയെന്നതാണ് അജിത്ത് സിനിമകള്‍ തിരക്കു പിടിച്ചു ചെയ്യുന്നത് ഒഴിവാക്കാന്‍ കാരണം. വിമാനം പറത്തലും കാര്‍ റെയ്സിംഗുമൊക്കെ ഇപ്പോള്‍ അജിത്തിന് അഭിനയം പോലെ തന്നെ ഹരം പകരുന്ന കാര്യങ്ങളാണ്. സിനിമകള്‍ മാറ്റിവച്ച് വിമാനവും കാറുമൊക്കെ പറപ്പിക്കുന്നതിന് അജിത്ത് ധാരാളം സമയം കണ്ടെത്തുന്നു.

വിമാനം പറത്തലാണോ സിനിമയാണോ പ്രധാനം എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അജിത്ത് ഇത്തിര വിഷമിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ വിമാനം പറത്തലും സിനിമാ അഭിനയവും ഒന്നിച്ചുവരുന്ന ഒരു സന്ദര്‍ഭം ലഭിച്ചാലോ? തീര്‍ച്ചയായും അജിത്ത് അത്തരമൊരു അവസരം കൈവിടില്ല.

തമിഴില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന്റെ അഭിനയപാടവം മാത്രമല്ല വിമാനം പറത്തുന്നതിനുള്ള പാടവവും കാണാം. മിരട്ടല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു സമ്പന്ന യുവാവായാണ് അജിത്ത് അഭിനയിക്കുന്നത്.

ചിത്രത്തില്‍ അജിത്തിനെ പരിചയപ്പെടുത്തുന്ന സീനില്‍ തന്നെ വിമാനമോടിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഒരു പക്ഷേ ഡ്യൂപ്പില്ലാതെ നായകന്‍ തന്നെ വിമാനമോടിക്കുന്ന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് തമിഴ് സിനിമയില്‍ ആദ്യമായിട്ടാവണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X