അമൃത തമിഴില്‍ നായിക
അമൃത തമിഴില്‍ നായിക
കമലിന്റെ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ നായികയായാണ് അമൃത മലയാളത്തിലെത്തിയത്. ഉത്തേരന്ത്യക്കാരിയായ അമൃത ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
മഞ്ഞു പോലൊരു പെണ്‍കുട്ടിക്കു ശേഷം അമൃതക്ക് പുതിയ ചിത്രങ്ങളൊന്നും മലയാളത്തില്‍ ലഭിച്ചില്ല. എന്നാല്‍ തമിഴ് ചിത്രത്തില്‍ വേഷമിടാന്‍ അമൃതക്ക് അവസരം ലഭിച്ചിരിക്കുന്നു.
തമിഴിലെ അമൃതയുടെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ നിഷ്കളങ്കയായ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായാണ് അമൃത അഭിനയിച്ചത്. എന്നാല്‍ തമിഴില്‍ ആ പരിവേഷം നിലനിര്‍ത്തണമെന്ന നിര്‍ബന്ധമൊന്നും അമൃതയ്ക്കില്ല.
ഗ്ലാമര്‍ റോള്‍ ചെയ്യാന്‍ തയ്യാറാണെന്ന് അമൃത വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രതിഫലവും വേണമെന്ന നിലപാടിലാണ് അമൃത.


Click it and Unblock the Notifications