കുഞ്ചാക്കോ ബോബന്‍ തമിഴില്‍
കുഞ്ചാക്കോ ബോബന്‍ തമിഴില്‍
മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും ജയറാമിനും ദിലീപിനും പിന്നാലെ കുഞ്ചാക്കോ ബോബനും തമിഴിലേക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചാണക്യ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ തമിഴില്‍ അരങ്ങേറുന്നത്.
ഒരു പ്രധാന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, വിജയകുമാര്‍, രവികുമാര്‍ എന്നീ മലയാള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അര്‍ജുനാണ് ചിത്രത്തിലെ നായകന്‍. ഗൗതം എന്ന അസിസ്റന്റ് പൊലീസ് കമ്മിഷണറെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്.
നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് അര്‍ജുന്‍. അതുകൊണ്ടുതന്നെ പൊലീസ് വകുപ്പില്‍ മേലുദ്യോഗസ്ഥരുടെ അപ്രതീക്ക് അയാള്‍ പാത്രമായി. പണിഷ്മെന്റ് ട്രാന്‍സ്ഫറുകള്‍ അയാള്‍ക്ക് പുതുമയായിരുന്നില്ല. നീതിയ്ക്ക് വേണ്ടി പൊരുതുന്ന ഗൗതത്തിന്റെ ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിതമായ സംഭവമാണ് കഥയുടെ കാതല്‍.
കിരണ്‍ ആണ് ചിത്രത്തിലെ നായിക. രാജീവ്, രഘുവരന്‍, രാധാരവി, ആഷിഷ് വിദ്യാര്‍ഥി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാഞ്ചിനാഥന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ചാണക്യ. കഥ ഷാജി കൈലാസിന്റേതു തന്നെ. തിരക്കഥ പനീര്‍ ശെല്‍വം രചിക്കുന്നു. സംഭാഷണങ്ങളെഴുതുന്നത് പ്രഭാകറാണ്.
എ. ആര്‍. റഹ്മാന്റേതാണ് സംഗീതം. ഗാനരചന വൈരമുത്തു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.


Click it and Unblock the Notifications