ഗായകന്‍ വിക്രമനായി മോഹന്‍ലാല്‍
ഗായകന്‍ വിക്രമനായി മോഹന്‍ലാല്‍
രാംഗോപാല്‍ വര്‍മയുടെ ഹിന്ദി ചിത്രമായ കമ്പനിയില്‍ കഥാപാത്രം താരതമ്യേന ചെറുതെങ്കിലും മോഹന്‍ലാലിന്റ അഭിനയപാടവത്തിന് കിട്ടിയ കൈയടി അവസാനിച്ചിട്ടില്ല. ലാലിന്റെ അടുത്ത അന്യാഭാഷാ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.
നാസര്‍ സംവിധാനം ചെയ്യുന്ന പോപ്കോണ്‍ എന്ന തമിഴ് ചിത്രത്തിലെ നായക വേഷം മോഹന്‍ലാലിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും. സംഗീത ലോകത്ത് ഒരു ചക്രവര്‍ത്തിയായി കുതിച്ചുയര്‍ന്ന വിക്രമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വിഖ്യാത കലാകാരനായ ഗുരുദത്തിന്റെ ജീവിതവുമായി സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മണിരത്നത്തിന്റെ ഇരുവറിനു ശേഷം രണ്ടാം തവണയാണ് മോഹന്‍ലാല്‍ തമിഴിലെത്തുന്നത്. താരപരിവേഷവും അഭിനയ സിദ്ധിയും ഒരു പോലെ ആവശ്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ തന്നെ വേണമെന്നതു കൊണ്ടാണ് ലാലിനെ തിരഞ്ഞെടുത്തതെന്ന് സംവിധായകനായ നാസര്‍ പറയുന്നു.
കര്‍ണാടക സംഗീതവും നാടന്‍ ശീലും ഇടകലര്‍ത്തി സംഗീത ലോകത്ത് ഒരു പുത്തന്‍ മാറ്റം കൊണ്ടുവന്ന വിക്രമന്‍ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തിന് ശേഷം വിസ്മൃതനാവുകയായിരുന്നു. സംഗീതവും സെന്റിമെന്റ്സുമെല്ലാം ഇട കലര്‍ന്ന ചിത്രമാണ് പോപ്കോണ്‍. പോപ്പ്കോണ്‍ എന്ന വിചിത്രമായ പേരിന് നാസറിന്റെ വിശദീകരണം പോപ്പ്, കാര്‍ണിവെല്‍ എന്നീ പദങ്ങളെ ചേര്‍ത്തുണ്ടാക്കിയതാണ് ആ പദം എന്നാണ്. ദേവത, മായന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പോപ്കോണ്‍.
സിമ്രാനാണ് പോപ്കോണിലെ നായിക. വിക്രമന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നര്‍ത്തകിയായാണ് സിമ്രാന്‍ അഭിനയിക്കുന്നത്. ചന്ദ്രശേഖര്‍, അഞ്ജു, വിവേക് എന്നീ പ്രമുഖ തമിഴ് താരങ്ങള്‍ക്കൊപ്പം സിമ്രാന്റെ സഹോദരി ജ്യോതിയും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications