പി. സി. ശ്രീറാമിന്റെ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ
പി. സി. ശ്രീറാമിന്റെ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ
ഛായാഗ്രാഹകന്‍ പി. സി. ശ്രീറാം സംവിധാനം ചെയ്യുന്ന തമിഴ്ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള സിനിമകളില്‍ കൊച്ചിന്‍ ഹനീഫ ഈയിടെ കൈകാര്യം ചെയ്തുവരുന്ന ഹാസ്യകഥാപാത്രങ്ങളുടെ മാതൃകയിലുള്ള വേഷമാണ് ശ്രീറാമിന്റെ തമിഴ്ചിത്രത്തിലും ചെയ്യുന്നത്. കൊച്ചിന്‍ ആശാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
നാസര്‍, രേവതി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന ശ്രീറാം തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications